മ​ല​പ്പു​റം ജില്ലയിൽ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ബഡ്സ് സ്​കൂളുകള്‍ തുടങ്ങും

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​ന്‍ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ത്ര​യും വേ​ഗം ബ​ഡ്​​സ് സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​നം. ജി​ല്ല​യി​ലെ സാ​ധ്യ​മാ​കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലും മ​റ്റു​ള്ള​വ​ര്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ലും നി​ര്‍ബ​ന്ധ​മാ​യും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി ബ​ഡ്സ് സ്​കൂളുകള്‍ തു​ട​ങ്ങ​ണ​മെ​ന്ന് ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍ നി​ര്‍ദേ​ശി​ച്ചു.

നി​ല​വി​ലെ ബ​ഡ്സ് സ്​കൂളുകള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും പു​തി​യ​ത് ആ​രം​ഭി​ക്കാ​നും ത​ന​ത് ഫ​ണ്ടും സ​ര്‍ക്കാ​ര്‍ ഫ​ണ്ടും ജ​ന​കീ​യ​മാ​യി സ​മാ​ഹ​രി​ക്കു​ന്ന ഫ​ണ്ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ല​ക്ട​റും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും നി​ര്‍ദേ​ശം ന​ല്‍കി.

ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ ബ​ഡ്സ് സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങി മ​ല​പ്പു​റ​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ജി​ല്ല​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചേ​ര്‍ന്ന ആ​ലോ​ച​ന യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ എ​ന്‍.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ രാ​ഗേ​ഷ്, ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ആ​ര്‍. രേ​ണു​ക, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ൻ സെ​റീ​ന ഹ​സീ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു കാ​രാ​ട്ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ. ​അ​ബ്​​ദു​ൽ​ക​ലാം, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ ഫാ​ത്തി​മ, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ ജാ​ഫ​ര്‍ ക​ക്കോ​ത്ത്, കു​ടും​ബ​ശ്രീ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​എ​സ്. അ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ആ​ലോ​ച​ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് -ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ന്‍മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​ഡ്സ് സ്‌​കൂ​ളു​ക​ള്‍ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​യോ​ജ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​കൂ​ടി​യാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്.

Tags:    
News Summary - Buds schools will be started in all the local bodies in Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.