ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിൽ പരിശീലനം നേടാൻ അവസരം. ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ 2023 ഡിസംബർ പരീക്ഷക്കുള്ള കോച്ചിങ് ക്ലാസുകൾ ജൂൺ അഞ്ചിന് ആരംഭിക്കും.
യോഗ്യത: പ്ലസ് ടു/തത്തുല്യം. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് ക്ലാസുകൾ. കാലാവധി: നാലു മാസം. ഫീസ് 17,000 രൂപ. സി.എ ഇന്റർമീഡിയറ്റ് 2024 മേയ് മാസത്തെ പരീക്ഷക്കുള്ള പരിശീലന ക്ലാസുകൾ ജൂലൈ മൂന്നിന് ആരംഭിക്കും. ഏഴു മാസമാണ് കാലാവധി. രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയാണ് ക്ലാസുകൾ. ഫീസ് 32,000. ഫൗണ്ടേഷൻ പാസായവർക്കും ബിരുദക്കാർക്കും മറ്റുമാണ് അവസരം.
ഓരോ കോഴ്സിലും പരമാവധി 100 പേർക്ക് പ്രവേശനം ലഭിക്കും. വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലൈബ്രറി സൗകര്യങ്ങളും പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾ www. thiruvananthapuramicai.org ലും trivandrum@icai.org എന്ന ഇ-മെയിലും ഇനി പറയുന്ന വിലാസത്തിലും ബന്ധപ്പെടാം. ICAI ഭവൻ, പൗണ്ട് റോഡ്, പൊലീസ് ഗ്രൗണ്ടിന് സമീപം, തൈക്കാട്, തിരുവനന്തപുരം -14. ഫോൺ: 0471 2323789, 8281848909, 9061888816. സി.എ ഫൗണ്ടേൻ കോഴ്സിന് ജൂൺ 30നകം രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ്: https://icai.org/students.html.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.