പ്രതീകാത്മക ചിത്രം

രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ വരുന്നു; ഒരെണ്ണം കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും ആരംഭിക്കാൻ സാമ്പത്തികകാര്യ കാബിനറ്റ് സമിതിയുടെ അംഗീകാരം. പുതുതായി കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ എട്ടു വർഷത്തേക്ക് 5872.08 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. അഞ്ച് വർഷത്തിനിടെ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാനായി 2359.82 കോടി രൂപയാണ് കണക്കാക്കുന്നത്. മൂലധനച്ചെലവും നടത്തിപ്പു ചെലവുമുൾപ്പെടെയുള്ള തുകയാണിത്.

പുതുതായി അനുമതി ലഭിച്ചതിൽ ഏറ്റവും കൂടുതൽ സ്കൂളുകൽ വരുന്നത് ജമ്മു കശ്മീരിലാണ് - 13 എണ്ണം. രാജസ്ഥാന് ഒമ്പതും ആന്ധ്രപ്രദേശിനും ഒഡിഷക്കും എട്ട് വീതം സ്കൂളുകളും അനുവദിച്ചു. ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നാല് വീതം കേന്ദ്രീയ വിദ്യാലയങ്ങൾ വരും. കേരളത്തിൽ ഒരു സ്കൂളിനാണ് അനുമതി. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാകും പുതിയ സ്കൂൾ സ്ഥാപിക്കുക. 

നിലവിൽ 1256 കേന്ദ്രീയ വിദ്യാലയങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. ഇവയിൽ മൂന്നെണ്ണം വിദേശത്താണ് (മോസ്കോ, കാഠ്മണ്ഡു, തെഹ്റാൻ). ആകെ 13.56 ലക്ഷം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. 661 നവോദയ വിദ്യാലയങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്. അരുണാചൽ പ്രദേശ് (എട്ട്), തെലങ്കാന (ഏഴ്), അസം (ആറ്) എന്നിവിടങ്ങളിലാണ് പുതുതായി കൂടുതൽ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.

Tags:    
News Summary - Cabinet Approves Opening Of 85 New Kendriya Vidyalayas, 28 Navodaya Vidyalayas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.