തേഞ്ഞിപ്പലം: വിജ്ഞാനവും വിനോദവും ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാല കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം സംപ്രേഷണം ചെയ്യും. അക്കാദമികവും അല്ലാത്തതുമായ പൊതുജന താൽപര്യമുള്ള വിഷയങ്ങള്‍ക്കും പരിഗണന നല്‍കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയാറാക്കുക. സര്‍വകലാശാലയില്‍ നിര്‍മിക്കപ്പെടുന്ന അറിവുകള്‍ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കാന്‍ റേഡിയോ വഴി സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.
ഇൻറര്‍നെറ്റ് റേഡിയോ എന്ന രീതിയിലാകും തുടക്കം. പിന്നീട് കമ്യൂണിറ്റി റേഡിയോ ആയി ഉയര്‍ത്തും.
സ്റ്റുഡിയോയും അനുബന്ധ സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിന് 14.49 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിശ്ചിത സമയത്തായിരിക്കും പ്രക്ഷേപണം. റേഡിയോ ആപ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുന്ന തരത്തിലാണ് സജ്ജമാക്കുക. ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കല്‍ സമിതി (ഐ.ക്യു.എ.സി.) ശിപാര്‍ശ ചെയ്ത പദ്ധതിക്ക് സിന്‍ഡിക്കേറ്റും അംഗീകാരം നൽകി. പദ്ധതി നടത്തിപ്പിെൻറ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ ഡോ. എം. മനോഹരന് അറിയിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.ഡി. ബാഹുലേയന് എന്നിവരും പങ്കെടുത്തു.
റേഡിയോക്ക് നിങ്ങൾക്കും പേരിടാം
തേഞ്ഞിപ്പലം: കാമ്പസ് റേഡിയോക്ക് അനുയോജ്യമായ പേരും ലോഗോയും ക്ഷണിക്കുന്നു. ഹ്രസ്വവും പുതുമയാര്‍ന്നതും ആകര്‍ഷകവുമായ പേരും ലോഗോയും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശിക്കാം. ലോഗോ പി.ഡി.എഫ്. രൂപത്തിലുള്ളതാകണം. പകര്‍പ്പവകാശം സര്‍വകലാശാലക്കായിരിക്കും. radio@uoc.ac.in എന്ന ഇ-മെയിലിലേക്ക് നവംബര്‍ 10നകം അയച്ചുനല്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.