കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന് മൂന്നു ദിവസംകൂടി അപേക്ഷിക്കാം. www.cuonline.ac.in/ug എന്ന പോർട്ടലിൽ സെപ്റ്റംബർ ഒമ്പത്, പത്ത്, 11 തീയതികളിൽ അപേക്ഷിക്കാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും ഫീസ് അടക്കാനും സെപ്റ്റംബര്‍ 11 വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാവും. അപേക്ഷഫീസ് ജനറല്‍ 280 രൂപ, എസ്.സി/എസ്.ടി 115 രൂപ.
ഒരു അറബിക് കോളജിലെ അഫ്ദലുൽ ഉലമ പരീക്ഷ ഫലം വൈകിയിരുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്) വഴി പഠിച്ച നിരവധി വിദ്യാർഥികൾ അപേക്ഷിക്കാനുണ്ടെന്ന് റീജനൽ ഡയറക്ടർ കാലിക്കറ്റ് സർവകലാശാല പ്രവേശന വിഭാഗത്തെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് മൂന്നു ദിവസംകൂടി പ്രവേശന പോർട്ടൽ വീണ്ടും തുറക്കാൻ അവസരം നൽകിയതെന്ന് പ്രവേശന വിഭാഗം ഡയറക്ടർ ദിനോജ് സെബാസ്റ്റ്യൻ പറഞ്ഞു. നേരത്തേ, ആഗസ്റ്റ് 24 വരെയായിരുന്നു അപേക്ഷ സ്വീകരിച്ചത്. മൂന്നു ദിവസത്തെ അേപക്ഷകൾ സ്വീകരിച്ചശേഷം ട്രയൽ അലോട്ട്മെൻറ് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.