തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയനവര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയേഡ്), എം.എഡ് കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 17ന് വൈകീട്ട് അഞ്ചുവരെ ദീര്‍ഘിപ്പിച്ചു.
നിലവില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷ തിരുത്തല്‍ വരുത്താനും പുതിയ കോളജ് ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനുമുള്ള സൗകര്യം ഒക്‌ടോബര്‍ 17 വരെ ലഭ്യമാണ്. തിരുത്തല്‍ വരുത്തിയതിനുശേഷമുള്ള അപേക്ഷയുടെ പ്രിൻറൗട്ട് സൂക്ഷിക്കണം.
എൻ.സി.ടി.ഇ അംഗീകാരമില്ലാത്തതിനാൽ രണ്ടു കോളജുകളെ പ്രവേശനപ്രക്രിയയിൽനിന്ന് ഒഴിവാക്കി. കൽപകഞ്ചേരി ബാഫഖി യതീംഖാന ബി.എഡ് ട്രെയിനിങ് കോളജ്, കോട്ടക്കൽ ഫാറൂഖ് ബി.എഡ് കോളജ് എന്നിവയെയാണ് ഒഴിവാക്കിയത്. നാലു കോളജുകളെ പ്രവേശനപ്രക്രിയയിൽ ചേർത്തു.
ആലത്തൂർ ബി.എസ്.എസ് ബി.എഡ് കോളജ്, അരീക്കോട് സുലമുസ്സലാം കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, ഇരിങ്ങാലക്കുട കാട്ടൂർ ട്രെയിനിങ് കോളജ് ഫോർ വിമൻ, കോഴിക്കോട് മലാപ്പറമ്പ് പ്രൊവിഡൻസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഫോർ വിമൻ എന്നീ കോളജുകെളയാണ് കോടതിവിധിയെ തുടർന്ന് ചേർത്തത്. പുതിയ കോളജുകളെ ചേർത്തതിനാൽ ഈ മാസം 14 മുതൽ 17ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷനിൽ തിരുത്തൽ വരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.