കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) ഏപ്രില്‍ 2023 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്സ് നവംബര്‍ 2021 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ. റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (സി.ബി.സി.എസ്.എസ്- യു.ജി) നവംബര്‍ 2022 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ- സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് (സി.യു.സി. ബി.സി.എസ്.എസ്- യു.ജി) നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ബി.കോം ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് രണ്ട് അഡീഷനല്‍ ലാംഗ്വേജ് (റെഗുലര്‍/ പ്രൈവറ്റ്/ എസ്.ഡി.ഇ) സെപ്റ്റംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്റ്റോമെട്രി ആന്‍ഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 27ന് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫിഷ് പ്രോസസിങ് ടെക്നോളജി നവംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 28, 29 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ജെമ്മോളജി ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കലുകള്‍ 27 മുതല്‍ ഡിസംബര്‍ ഏഴുവരെ തീയതികളില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ജ്വല്ലറി ഡിസൈന്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കലുകള്‍ 27 മുതല്‍ ഡിസംബര്‍ ഏഴുവരെ തീയതികളില്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബി.വോക് നഴ്സറി ആന്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിങ് പ്രാക്ടിക്കല്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2023 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് നവംബർ 27 മുതല്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും. പിഴയില്ലാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകളും 2024 ജനുവരി അഞ്ചിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.