കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പ​രീ​ക്ഷ റ​ദ്ദാ​ക്കി

തേഞ്ഞിപ്പലം: 2022 ഡി​സം​ബ​ര്‍ 13ന് ​ന​ട​ത്തി​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​യു​ടെ കോ​ര്‍ കോ​ഴ്സ് ബ​യോ​മോ​ളി​ക്യൂ​ള്‍സ്-​ഒ​ന്ന് പേ​പ്പ​ര്‍ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്തും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​എ​സ്.​ഡ​ബ്ല്യൂ ന​വം​ബ​ര്‍ 2022 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ 16ന് ​തു​ട​ങ്ങും. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബാ​ച്ച്ല​ര്‍ ഓ​ഫ് ഇ​ന്റീ​രി​യ​ര്‍ ഡി​സൈ​ന്‍ ന​വം​ബ​ര്‍ 2018 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ ഫെ​ബ്രു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ജ​നു​വ​രി 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഒ​മ്പ​തു​മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​മാ​ത്ത​മ​റ്റി​ക്സ് വി​ത് ഡേ​റ്റ സ​യ​ന്‍സ് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം (ര​ണ്ടു വ​ര്‍ഷം) ന​വം​ബ​ര്‍ 2021റെ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ടെ​ക് പ​രീ​ക്ഷ കേ​ന്ദ്രം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക് ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ കേ​ന്ദ്രം സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി. വിദ്യാർഥികൾ സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

Tags:    
News Summary - Calicut University News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.