സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ ആദ്യ ടേം പരീക്ഷഫലം ഉടൻ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം ജനുവരി 15ന് പ്രഖ്യാപിക്കും. പരീക്ഷഫലം ഔദ്യോഗിക വെബ്​​ൈസറ്റുകളായ cbse.gov.in, cbseresults.nic.in ലൂടെയും ഡിജിലോക്കർ ആപ്പിലൂടെയും digilocker.gov.in വെബ്​സൈറ്റിലൂടെയും ലഭ്യമാകും. ഉമാങ്​ ആപ്പുവഴിയും എസ്​.എം.എസ്​ മുഖേനയും പരീക്ഷഫലം ലഭിക്കാ​നുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്​.

വിദ്യാർഥികൾക്ക്​ തങ്ങളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച്​ ഫലമറിയാം. ഉത്തരപേപ്പറുകളും വെബ്​സൈറ്റിൽ ലഭ്യമാകും. നേരത്തേ പരീക്ഷയുടെ സ്​കോർ കാർഡുകൾ പ്രസിദ്ധീകരിച്ചിരുന്നു. സി.ബി.എസ്​.ഇയുടെ ഒൗദ്യോഗിക വെബ്​സൈറ്റുകളിലൂടെ ലഭ്യമാകും. രണ്ടു ടേമുകളുടെയും പരീക്ഷക്ക്​ ശേഷം മാത്രമേ അവസാന മാർക്ക്​ ലിസ്റ്റ്​ പുറത്തുവിടൂ.

കോവിഡ്​ സാഹചര്യത്തെ തുടർന്നാണ്​ രണ്ടു ടേമുകളിലായി പരീക്ഷ നടത്താൻ സി.ബി.എസ്​.ഇ തീരുമാനിച്ചത്​. രണ്ടു ടേമുകളുടെയും പരീക്ഷകളുടെ മാർക്കു​കൾ ചേർത്തായിരിക്കും അവസാന പരീക്ഷാഫലം. 

Tags:    
News Summary - CBSE Class 10, 12 Term 1 Results Release Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.