സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസിലേത് മാർച്ച് 13 വരെയും 12 ലേത് ഏപ്രിൽ രണ്ടു വരെയുമാണ്. രാവിലെ 10.30നാണ് പരീക്ഷകൾ തുടങ്ങുക.

പരീക്ഷ ടൈംടേബിൾ cbse.nic.in, cbse.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. രണ്ടു വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേള നൽകിയും, ജെ.ഇ.ഇ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ പരിഗണിച്ചുമാണ് തീയതികൾ ക്രമീകരിച്ചതെന്ന് പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വജ് അറിയിച്ചു.

Tags:    
News Summary - CBSE Class 10 board exams from February 15 to March 13, Class 12 from Feb 15 to April 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.