സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ; നൈ​പു​ണ്യാ​ധി​ഷ്ഠി​ത ചോ​ദ്യം കൂടുതൽ ഉ​ൾ​പ്പെ​ടു​ത്തും


പത്താം ക്ലാസിൽ

40 ശതമാനവും 12ാം ക്ലാസിൽ 30 ശതമാനവും ആണ് ഉൾപ്പെടുത്തുക

ന്യൂ​ഡ​ൽ​ഹി: 2023ലെ ​സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 40 ശ​ത​മാ​ന​വും 12ാം ക്ലാ​സി​ൽ 30 ശ​ത​മാ​ന​വും അ​ഭി​രു​ചി, നൈ​പു​ണി അ​ധി​ഷ്ഠി​ത ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി അ​ന്ന​പൂ​ർ​ണ ദേ​വി. ലോ​ക്സ​ഭ​യി​ൽ എ​ഴു​തി​ന​ൽ​കി​യ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ.

ഒ​ബ്ജ​ക്ടീ​വ്, ക​ൺ​സ്ട്ര​ക്ടീ​വ് റെ​സ്​​പോ​ൺ​സ്, അ​സേ​ർ​ഷ​ൻ, റീ​സ​ണി​ങ് തു​ട​ങ്ങി ബ​ഹു​വി​ധ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​രു​ചി​യും നൈ​പു​ണ്യ​വും തി​രി​ച്ച​റി​യാ​നാ​ണ് ശ്ര​മി​ക്കു​ക. ഫെ​ബ്രു​വ​രി​യി​ലാ​ണ് സി.​ബി.​എ​സ്.​ഇ 10, 12 ക്ലാ​സ് തി​യ​റി പ​രീ​ക്ഷ ന​ട​ത്തു​ക. നൈ​പു​ണ്യാ​ധി​ഷ്ഠി​ത പ​ഠ​നം, പ​രീ​ക്ഷ​ണ​ങ്ങ​ൾ, ക​ല​യും ക​ളി​യും ക​ഥ​പ​റ​ച്ചി​ലും ഉ​ൾ​ച്ചേ​ർ​ത്തു​ള്ള ആ​ഹ്ലാ​ദ​ക​ര​മാ​യ ബോ​ധ​ന​രീ​തി, യോ​ഗ്യ​രാ​യ കൗ​ൺ​സ​ല​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വ 2020ൽ ​അ​വ​ത​രി​പ്പി​ച്ച ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - CBSE Exam; Skill oriented question More will be included

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.