ന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലം ഇൗ ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ നിരവധി മാതാപിതാക്കളും വിദ്യാർഥികളുമാണ് സി.ബി.എസ്.ഇയുടെ സോഷ്യൽ മീഡിയ പേജുകളിൽ അന്വേഷണങ്ങളുമായി ഒഴുകുന്നത്. കാത്തിരിപ്പിനെ തുടർന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമുണ്ടായ പിരിമുറുക്കത്തിന് അയവ് വരുത്താൻ ജനപ്രിയ സീരീസായ 'ഫാമിലിമാൻ' മീം പങ്കുവെച്ചിരിക്കുകയാണ് സി.ബി.എസ്.ഇ.
ഫാമിലി മാൻ സീസൺ രണ്ടിലെ ഒരു രംഗത്തിന്‍റെ മീം ഉപയോഗപ്പെടുത്തിയാണ് സി.ബി.എസ്.ഇ കാത്തിരിക്കാൻ ആഹ്വാനം ചെയ്യുന്നത്. സീരീസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മനോജ് ബാജ്പേയി മകന്‍റെ പരീക്ഷ ഫലത്തെ കുറിച്ച് ടെൻഷനടിച്ചിരിക്കുേമ്പാൾ 'ചെല്ലം സാർ' ക്ഷമയോടെ കാത്തിരിക്കാൻ വേണ്ടി ഉപദേശിക്കുന്നതാണ് മീമിന്‍റെ ഉള്ളടക്കം.
ഫാമിലി മാൻ സീരീസിൽ പ്രതിസന്ധികൾ നേരിടുേമ്പാൾ നായക കഥാപാത്രമായ ശ്രീകാന്ത് തിവാരി ചെല്ലം സാറിൽ നിന്നാണ് ഉപദേശങ്ങൾ സ്വീകരിക്കാറ്. സീരീസിൽ നിന്ന് ആശയം കടംകൊണ്ട 'ഒരു മിനിമം രക്ഷിതാവാകരുത്' എന്ന ഡയലോഗ് പോസ്റ്റിനോടൊപ്പം അടിക്കുറിപ്പായി നൽകിയിരിക്കുന്നു. സി.ബി.എസ്.ഇയുടെ മീം കണ്ട് നിരവധി പേർ ആശ്ചര്യപ്പെട്ടു. എന്നാൽ ചിലർ ഇപ്പോഴും പരീക്ഷ ഫലത്തെ കുറിച്ച് തന്നെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ റദ്ദാക്കിയെങ്കിലും ജൂലൈ 31നകം ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിദ്യാർഥിയുടെ 10, 11,12 ക്ലാസുകളിലെ പഠന നിലവാരം വിലയിരുത്തി യഥാക്രമം 30:30:40 എന്ന അനുപാതത്തിലാണ് മാർക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.