തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളും സർവകലാശാല കാമ്പസുകളും അധ്യയനത്തിനായി തിങ്കളാഴ്ച തുറക്കും. മാർച്ച് 16നാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കോളജുകളും സർവകലാശാലകളും അടച്ചത്.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയും പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചുവരെയാക്കിയുമാണ് കോളജുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ മാത്രമേ ഒരേ സമയം അനുവദിക്കുകയുള്ളൂ. ആർട്സ് ആൻഡ് സയൻസ്, േലാ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എജുക്കേഷൻ, പോളിടെക്നിക് എന്നിവിടങ്ങളിൽ അഞ്ച്/ആറ് സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും മുഴുവൻ പി.ജി വിദ്യാർഥികൾക്കുമാണ് ക്ലാസ് തുടങ്ങുന്നത്.
സാേങ്കതിക സർവകലാശാലക്കുകീഴിലെ എൻജിനീയറിങ് ഉൾപ്പെടെ കോളജുകളിൽ ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്, എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് തുടങ്ങുന്നത്. കുസാറ്റിൽ അവസാനവർഷ പി.ജി ക്ലാസുകൾ മാത്രമാണ് തിങ്കളാഴ്ച തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.