ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെയും കോളജുകളിലെയും ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയുടെ (സി.യു.ഇ.ടി യു.ജി) തീയതി പ്രഖ്യാപിച്ചു. ബിരുദ പ്രവേശനത്തിന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിശദ പരീക്ഷ സമയക്രമത്തിന് nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക. മേയ് 15ന് തുടങ്ങുന്ന പരീക്ഷ മേയ് 24 നാണ് അവസാനിക്കുക. ഹൈബ്രിഡ് മോഡിലാണ് (കമ്പ്യൂട്ടർ, പെൻ-പേപ്പർ) പരീക്ഷ നടത്തുക. എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതിനാണ് പരീക്ഷ പേന-പേപ്പർ മോഡിൽ നടത്താൻ തീരുമാനിച്ചത്.
ഇന്ത്യയിൽ 380 കേന്ദ്രങ്ങളിലും വിദേശത്ത് 26 നഗരങ്ങളിലുമായി 13.48 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 63 വിഷയങ്ങളിലാണ് പരീക്ഷ. ഒരു വിഷയത്തിന് 45 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണുണ്ടാവുക. അക്കൗണ്ടൻസി, ഇക്കണോമിക്സ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ജനറൽ ടെസ്റ്റ് തുടങ്ങിയ പരീക്ഷകൾക്ക് 60 മിനിറ്റ് ദൈർഘ്യമുണ്ടാകും. വിശദവിവരങ്ങൾക്ക് ഫോൺ: 011 - 40759000 /011 - 69227700, ഇ-മെയിൽ cuet-ug@nta.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.