രൂപകൽപനയുടെ ഉയരങ്ങളിലെത്താൻ ഏറെ അനുയോജ്യമായ കോഴ്സുകളാണ് ബാച്ലർ ഒാഫ് ഡിസൈൻ (B.Des), ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ ഡിസൈൻ(ജി.ഡി.പി.ഡി), മാസ്റ്റർ ഒാഫ് ഡിസൈൻ (M.Des) എന്നിവ. ഡിസൈനിൽ ഉന്നത വിദ്യാഭ്യാസത്തിന് പ്രശസ്തിയാർജിച്ച നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈനിൽ (എൻ.െഎ.ഡി) ഇൗ കോഴ്സുകളിലേക്കുള്ള 2018-19 വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
എൻ.െഎ.ഡിയുടെ അഹ്മദാബാദ് കാമ്പസിൽ നാലുവർഷത്തെ ബാച്ലർ ഒാഫ് ഡിസൈൻ (B.Des) കോഴ്സിലും വിജയവാഡ കുരുക്ഷേത്ര കാമ്പസിൽ ജി.ഡി.പി.ഡി കോഴ്സിലും അഹ്മദാബാദ്, ബംഗളൂരു, ഗാന്ധിനഗർ കാമ്പസുകളിൽ മാസ്റ്റർ ഒാഫ് ഡിസൈൻ (M.Des) കോഴ്സിലും പഠനാവസരമുണ്ട്. ഡിസൈൻ അഭിരുചി പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ബാച്ലർ ഒാഫ് ഡിസൈൻ, ജി.ഡി.പി.ഡി കോഴ്സുകളിലേക്കുള്ള ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡാറ്റ്) പ്രിലിമിനറി ജനുവരി ഏഴ് ഞായറാഴ്ച ദേശീയതലത്തിൽ നടക്കും. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണത്തിന് ഒക്ടോബർ 31 വരെ സമയമുണ്ട്. അപേക്ഷാഫീസ് 2000 രൂപയാണ്. പട്ടികജാതി-വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 1000 രൂപ മതി. വിദേശ വിദ്യാർഥികൾക്ക് ബാച്ലർ ഒാഫ് ഡിസൈൻ കോഴ്സിനുള്ള അപേക്ഷാഫീസ് 3000 രൂപയാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒാൺലൈനായി അപേക്ഷ ഫീസ് അടക്കാം. ഒാൺലൈൻ അപേക്ഷ നിർദേശാനുസരണം http://admissions.nid.edu എന്ന വെബ് സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
യോഗ്യത: ബാച്ലർ ഒാഫ് ഡിസൈൻ, ജി.ഡി.പി.ഡി കോഴ്സുകൾക്ക് ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2017-18 അധ്യയനവർഷം സയൻസ്, ആർട്സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും ഫൈനൽ യോഗ്യത പരീക്ഷ എഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രായപരിധി 2018 ജൂൺ 30ന് 20 കവിയാൻ പാടില്ല. ഒ.ബി.സി-എൻ.സി.എൽ, എസ്.സി-എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് 23 വയസ്സും ഭിന്നശേഷിക്കാർക്ക് 25 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. പ്രിലിമിനറി പരീക്ഷ ജനുവരി ഏഴിന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ്. ക്രിയേറ്റിവിറ്റി, വിഷ്വലൈസേഷൻ, അനാലിസിസ് മുതലായവയിൽ പരീക്ഷാർഥിയുടെ അറിവ് പരിശോധിക്കുന്ന വിധത്തിലാവും പ്രിലിമിനറി പരീക്ഷ.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ലഖ്േനാ, നാഗ്പുർ, പട്ന, ന്യൂഡൽഹി, ഗുവാഹതി, ഭോപാൽ, ഭുവനേശ്വർ, അഹ്മദാബാദ്, റാഞ്ചി, കൊൽക്കത്ത എന്നിവ പരീക്ഷകേന്ദ്രങ്ങളിൽ പെടും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെയാണ് മെയിൻ പരീക്ഷക്ക് വിധേയമാക്കുക. അഹ്മദാബാദിൽവെച്ചാണ് മെയിൻ പരീക്ഷ നടത്തുക.
പ്രിലിമിനറിക്ക് 30 ശതമാനവും മെയിൻ പരീക്ഷക്ക് 70 ശതമാനവും വെയ്റ്റേജ് നൽകിയാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക.
എൻ.െഎ.ഡി പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.admissions.nid.edu എന്ന വെബ്സൈറ്റിലും ഇനി പറയുന്ന വിലാസത്തിലും ലഭ്യമാകും.
NID Admissions Cell, National Institute of Design, Paldi, Ahmadabad-380007. വെബ്സൈറ്റ്: www.ad
http://admissions.nid.edumissions.nid.edu
എൻ.െഎ.ഡി അഹ്മദാബാദിൽ B.Des കോഴ്സിൽ 100 സീറ്റുകളുണ്ട്. ഇൗ കോഴ്സിൽ ലഭ്യമായ സ്പെഷലൈസേഷനുകൾ-അനിമേഷൻ ഫിലിം ഡിസൈൻ (15 സീറ്റ്), എക്സിബിഷൻ ഡിസൈൻ (10), ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ (10), ഗ്രാഫിക് ഡിസൈൻ (15), സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ (10), ഫർണിച്ചർ ആൻഡ് ഇൻറീരിയർ ഡിസൈൻ (10), പ്രോജക്ട് ഡിസൈൻ (15), ടെക്സ്റ്റയിൽ ഡിൈസൻ (15).
ജി.ഡി.പി.ഡി കോഴ്സിൽ ഇൻഡസ്ട്രിയൽ ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ ആൻഡ് അപ്പാരൽ ഡിസൈൻ സ്പെഷലൈസേഷനുകൾ ലഭ്യമാണ്. എൻ.െഎ.ഡി കുരുേക്ഷത്രയിലും വിജയവാഡയിലും 60 സീറ്റുകൾ വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.