കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ 2018-19 ലെ പ്രവേശന നടപടികൾ ആരംഭിച്ചു.
മൂന്നു വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് ഒാണേഴ്സ് ബിരുദ കോഴ്സുകളിലേക്കും രണ്ടു വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, ക്വാളിറ്റി മാനേജ്മെൻറ് സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ക്രിപ്റ്റോളജി ആൻഡ് കമ്പ്യൂട്ടർ സയൻസ്, ടെക്നോളജി ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഒാപറേഷൻസ് റിസർച് എന്നിവയിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ആൻഡ് അനലിറ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിലെ ഒരു വർഷത്തെ ബിരുദാനന്തര ബിരുദ ഡിേപ്ലാമ കോഴ്സുകളിലേക്കുമാണ് പ്രവേശനം. കൂടാതെ ജൂനിയർ റിസർച് ഫെലോഷിപിനും (ജെ.ആർ.എഫ്) അപേക്ഷകൾ ക്ഷണിച്ചു.
മൂന്നു വർഷത്തെ ബിരുദ കോഴ്സുകളിലേക്ക് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മാസ്റ്റർ ഒാഫ് സ്റ്റാറ്റിസ്റ്റിക്സ്: യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച മൂന്നുവർഷത്തെ ബി.ഇ അല്ലെങ്കിൽ ബി.ടെക് ബിരുദം, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബാച്ലർ ഒാഫ് സ്റ്റാറ്റിസ്റ്റിക്സ്, പി.ജി ഡിേപ്ലാമ ഇൻ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ആൻഡ് അനലിറ്റിക്സ്.
മാസ്റ്റർ ഒാഫ് മാത്തമാറ്റിക്സ്: യോഗ്യത: മാത്തമാറ്റിക്സിൽ മൂന്നു വർഷത്തെ ബിരുദം, െഎ.എസ്.െഎയിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സ് ബിരുദം, മാത്തമാറ്റിക്സ് ബിരുദമായി പഠിച്ച ബി.ഇ, ബി.ടെക് ബിരുദം.
മാസ്റ്റർ ഒാഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്: യോഗ്യത: മൂന്നു വർഷത്തെ ഏതെങ്കിലും ബിരുദം. കൂടാതെ, പ്ലസ്ടുവിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
മാസ്റ്റർ ഒാഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെൻറ് സയൻസ്: യോഗ്യത: മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച മൂന്നു വർഷത്തെ ബിരുദം, ബി.ഇ, ബി.ടെക് ബിരുദം.
മാസ്റ്റർ ഒാഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്: യോഗ്യത: മൂന്നുവർഷ ബിരുദം.
മാസ്റ്റർ ഒാഫ് ടെക്നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്: യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ്/ഇലക്ട്രോണിക് സയൻസ്/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
മാസ്റ്റർ ഒാഫ് ടെക്നോളജി ഇൻ ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി: യോഗ്യത: മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഫിസിക്സ്/ ഇലക്ട്രോണിക് സയൻസ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ബി.ഇ/ബിടെക് ബിരുദമോ തത്തുല്യ യോഗ്യതയോ.
മാസ്റ്റർ ഒാഫ് ടെക്നോളജി ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഒാപറേഷൻസ് റിസർച്ച്: യോഗ്യത: സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം കൂടാതെ ഫിസിക്സ്/കെമിസ്ട്രി എന്നീ വിഷയങ്ങൾ പ്ലസ്ടുവിൽ പഠിച്ചിരിക്കണം. മാത്തമാറ്റിക്സിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദമോ തത്തുല്യ യോഗ്യതയോ.
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിേപ്ലാമ ഇൻ സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് ആൻഡ് അനലിറ്റിക്സ്: യോഗ്യത: മൂന്നു വർഷ ബിരുദം, കൂടാതെ മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം. അെല്ലങ്കിൽ ബി.ഇ/ബി.ടെക് ബിരുദം അെല്ലങ്കിൽ തത്തുല്യം യോഗ്യത.
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിേപ്ലാമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ: യോഗ്യത: മൂന്നു വർഷത്തെ ഏതെങ്കിലും ബിരുദം കൂടാതെ മാത്തമാറ്റിക്സ് വിഷയമായി പഠിച്ചിരിക്കണം.
ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്): സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാൻഡിറ്റി, റിലയിബിലിറ്റി ആൻഡ് ഒാപറേഷൻസ് റിസർച്, ഫിസിക്സ്, ജിയോളജി, ബയോളജിക്കൽ സയൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലാണ് ഫെലോഷിപ്.
തിരഞ്ഞെടുപ്പ്: ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഒ.ബി.സി-എൻ.സി.എൽ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗം എന്നിവർക്ക് സംവരണ ആനുകൂല്യം ലഭിക്കും. ജനറൽ വിഭാഗത്തിന് 1000 രൂപയും ഒ.ബി.സി-എൻ.സി.എൽ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷഫീസ്.
http://www.isical.ac.in/admission/ എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ.
കൂടുതൽ വിവരങ്ങൾക്കായി dean@isical.ac.in എന്ന വിലാസത്തിൽ സബ്ജക്റ്റ്: Admission 2018-2019 എന്ന് നൽകി ഇ-മെയിൽ അയക്കുക. അപേക്ഷകൾ ഒാൺലൈനായി 2018 ഫെബ്രുവരി ഏഴുമുതൽ മാർച്ച് ഒമ്പതുവരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.