കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻടെക്നോളജി ഡിസൈൻ, മാനേജ്മെൻറ് ആൻഡ് ടെക്നോളജി എന്നിവയിലെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 29 വരെ അപേക്ഷിക്കാം. 5000 രൂപ പിഴയോടെ 2018 ജനുവരി രണ്ട് വരെയും അപേക്ഷ സ്വീകരിക്കും.
ബാച്ചിലർ ഒാഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, ആക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, നിറ്റ്വെയർ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ), ബാച്ചിലർ ഒാഫ് ഫാഷൻ ടെക്നോളജി (അപ്പാരൽ പ്രൊഡക്ഷൻ), മാസ്റ്റർഒാഫ് ഡിസൈൻ, മാസ്റ്റർഒാഫ് ഫാഷൻ മാനേജ്മെൻറ്, മാസ്റ്റർ ഒാഫ് ഒാഫ് ഫാഷൻ ടെക്നോളജി എന്നിവയിലാണ് പ്രവേശനം.
2018 ഫെബ്രുവരിയിലോ മാർച്ചിലോ ആയിരിക്കും പ്രവേശനപരീക്ഷ നടക്കുക. ഗ്രൂപ്പ് ഡിസ്കഷൻ, ഇൻറർവ്യൂ തുടങ്ങിയ രണ്ടാംഘട്ട പരീക്ഷ 2018 ഏപ്രിൽ-േമയിൽ നടക്കും. ജൂേണാെട ഫലം പ്രഖ്യാപിക്കും.
ന്യൂഡൽഹി, ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോധ്പുർ, കൊൽക്കത്ത, കണ്ണൂർ, കാംഗ്ര, നവി മുംബൈ, പട്ന, റായ്ബറേലി, ഷില്ലോങ്, ശ്രീനഗർ എന്നിവിടങ്ങളിലാണ് എൻ.െഎ.എഫ്.ടി കാമ്പസുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക്
http://applyadmission.net/NIFT2018/ കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.