ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ 2018-19 വർഷത്തെ ബി.എ എൽഎൽ.ബി, എൽഎൽ.എം, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള ഒാൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET) മേയ് ആറിന് വൈകീട്ട് മൂന്നുമുതൽ 4.30 വരെ നടക്കും. കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ലഖ്നൗ, നാഗ്പൂർ, പാറ്റ്ന, വാരണസി, ഗുവാഹട്ടി, ഭോപാൽ, ഡൽഹി, കൊൽക്കത്ത എന്നിവടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. അപേക്ഷ ഫീസ് 3050 രൂപ.
പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 1050 രൂപ മതി. ദാരിദ്ര്യ രേഖക്ക് താഴെയുള്ള എസ്.സി/എസ്.ടിക്കാരെ അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി www.nludelhi.ac.inൽ സമർപ്പിക്കാം. ഏപ്രിൽ ഏഴുവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കാനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
യോഗ്യത: പഞ്ചവത്സര ബി.എ എൽഎൽ.ബി പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം കുറയാതെ സീനിയർ സെക്കൻഡറി/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. 2018 മാർച്ച്/ഏപ്രിൽ മാസത്തിൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ആകെ 80 സീറ്റുകളാണുള്ളത്. ഇതിൽ 70 സീറ്റുകളിലും AILET 2018 റാങ്ക് പരിഗണിച്ചാണ് പ്രവേശനം. വിദേശ വിദ്യാർഥികൾക്ക് 10 സീറ്റുകളിൽ നേരിട്ട് അഡ്മിഷൻ നൽകും.
എൽഎൽ.എം കോഴ്സിെൻറ പഠന കാലാവധി ഒരു വർഷമാണ്. ആകെ 35 സീറ്റുകളാണുള്ളത്. അഞ്ച് സീറ്റുകൾ വിദേശ വിദ്യാർഥികൾക്കായിട്ടുണ്ട്. എൽഎൽ.എം പ്രവേശനത്തിന് 55 ശതമാനം മാർക്കിൽ കുറയാതെ എൽഎൽ.ബി അല്ലെങ്കിൽ അംഗീകൃത നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. 2018 ഏപ്രിൽ/മേയ് മാസത്തിൽ യോഗ്യത പരീക്ഷയെഴുതുന്നവർക്ക് അപേക്ഷിക്കാം.
പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് 55 ശതമാനം മാർക്കിൽ കുറയാത്ത എൽഎൽ.എം ബിരുദം അെല്ലങ്കിൽ തത്തുല്യമാണ് യോഗ്യത. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർക്ക് 50 ശതമാനം മാർക്കുമതി. ആകെ അഞ്ചു സീറ്റുകളിലാണ് പ്രവേശനം. ഒാൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് 2018െൻറ സമഗ്ര വിവരങ്ങളടങ്ങിയ വിജ്ഞാപനം www.nludelhi.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.