ഡിജിറ്റൽ വാഴ്സിറ്റി അപേക്ഷ തിയതി 31 വരെ നീട്ടി

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ഡിജിറ്റൽ ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 31 വരെ നീട്ടി. പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനം ജൂൺ എട്ടിന് നടത്തുന്ന അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാനത്തിലോ അല്ലെങ്കിൽ സി.യു.ഇ.ടി (പി.ജി) 2024 മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എം.ബി.എ പ്രവേശനത്തിന് കെ മാറ്റ്, സി മാറ്റ്, ക്യാറ്റ്, എൻമാറ്റ് , ജി.ആർ.ഇ പരീക്ഷകളുടെ മാർക്കും എം.ടെക് അപേക്ഷകൾക്ക് ഗേറ്റ് സ്കോറും പരിഗണിക്കും. പിഎച്ച്.ഡി അപേക്ഷകർ സാധുവായ നെറ്റ് സ്കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂനിവേഴ്സിറ്റി റിസർച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതേണ്ടതാണ്.

പി.ജി പ്രോഗ്രാമുകളിൽ എം.എസ്​സി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകളാണ് ഉൾപ്പെടുന്നത്. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്ങിൽ എം.ടെക് പ്രോഗ്രാം, കണക്ടഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്​ എന്നിവയിൽ സ്പെഷലൈസേഷനുകൾ ചെയ്യാനുള്ള അവസരവും ലഭ്യമാണ്.

വിവരങ്ങൾക്ക് അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ സന്ദർശിക്കുക. 0471 2788000, 8078193800 എന്ന നമ്പറുകളിലും വിവരം ലഭിക്കും.

ഐ.​ടി.​ഐ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ വ​രി​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഐ.​ടി.​ഐ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​നു കീ​ഴി​ലെ 12 ഐ.​ടി.​ഐ​ക​ളി​ലാ​യി 13 ട്രേ​ഡു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത 260 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. www.labourwelfarefund.in വ​ഴി ഓ​ൺ​ലൈ​നാ​യി ജൂ​ൺ 30 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​രം വെ​ബ്സൈ​റ്റി​ൽ. പ​ത്താം ക്ലാ​സാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 300 രൂ​പ സ്റ്റൈ​പ​ൻ​ഡ്​ ന​ൽ​കും.

ഫീ​ല്‍ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ നി​യ​മ​നം

തേഞ്ഞിപ്പലം: ‘കോ​വി​ഡ് കാ​ല​ത്തെ ആ​ദി​വാ​സി വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ അ​സ​മ​ത്വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ​ഠ​നം’ വി​ഷ​യ​ത്തി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് മൂ​ന്ന​ര മാ​സ​ത്തേ​ക്ക് ഫീ​ല്‍ഡ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​റെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദം. കാ​റ്റ​ഗ​റി: ഇ.​ടി.​ബി. ഒ​രൊ​ഴി​വാ​ണു​ള്ള​ത്. വാ​ക്-​ഇ​ന്‍ ഇ​ന്റ​ര്‍വ്യൂ ജൂ​ണ്‍ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പി​ല്‍. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഡോ. ​സി. ശ്യാ​മി​ലി, പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍, ഐ.​സി.​എ​സ്.​എ​സ്.​ആ​ര്‍ പ്രോ​ജ​ക്ട്, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല, മെ​യി​ല്‍ ഐ​ഡി: drsyamili@uoc.ac.in. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ല്‍.

Tags:    
News Summary - Digital Varsity application has been extended till 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.