തിരുവനന്തപുരം: സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ/ പ്രൈവറ്റ് പഠനം ഇൗ വർഷം മുതൽ പൂർണമായും ശ്രീനാരായണ ഒാപൺ സർവകലാശാലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറി. കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് ഇൗ അധ്യയന വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. സർവകലാശാല വിജ്ഞാപനവുമിറക്കി.
വിദൂരപഠന കേന്ദ്രത്തിന് യു.ജി.സി അനുമതി ലഭിച്ച സർവകലാശാല പ്രവേശന അനുമതി തേടി സർക്കാറിനെ സമീപിച്ചിരുന്നു. ഇൗ വർഷം ഒാപൺ സർവകലാശാലയിൽ കോഴ്സുകൾക്ക് കഴിയില്ലെന്ന അഭിപ്രായം ശക്തമായതോടെയാണ് അനുമതി നൽകിയത്.
എന്നാൽ, കൂടുതൽ വിദ്യാർഥികൾ ആശ്രയിക്കുന്ന കാലിക്കറ്റ് സർവകലാശാല വിദൂരപഠന കേന്ദ്രത്തിന് അനുമതി തേടിയ അപേക്ഷ യു.ജി.സി പരിഗണനയിലാണ്. യു.ജി.സി അംഗീകാരം ലഭിച്ചാൽ കാലിക്കറ്റിൽ ജനുവരി സെഷനിലേക്ക് പ്രവേശനത്തിന് വഴിയൊരുങ്ങുമെന്നാണ് സൂചന.
ഒാപൺ സർവകലാശാല ഒാർഡിനൻസിൽ മറ്റ് സർവകലാശാലകളുടെ വിദൂരപഠനം വിലക്കിയ വ്യവസ്ഥ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കേരളയിൽ ബിരുദ കോഴ്സുകൾക്ക് ഒക്ടോബർ 31ഉം പി.ജിക്ക് നവംബർ18 ഉം ആണ് അപേക്ഷ സമർപ്പണത്തിന് അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.