ദുർഗാപൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) 2023-25 വർഷത്തെ ഫുൾടൈം എം.ബി.എ, എം.എസ്.ഡബ്ല്യു പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം https://nitdgp.ac.inൽ.
എം.ബി.എ പ്രോഗ്രാമിലേക്ക് ഓൺലൈനായി മേയ് ഒമ്പതിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ്: 1000 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപ മതി. യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. ഐ.ഐ.എം കാറ്റ്/സിമാറ്റ്/എക്സാറ്റ്/ മാറ്റ് യോഗ്യത നേടിയിരിക്കണം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് ബിരുദത്തിന് 50 ശതമാനം മാർക്ക്/ 5.5 cgpa മതിയാകും. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അക്കാദമിക് മെറിറ്റ് (10, 12 ക്ലാസ് പരീക്ഷയിലെ മാർക്ക്), റൈറ്റിങ് എബിലിറ്റി അസസ്മെന്റ്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം, വർക്ക് എക്സ്പീരിയൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. 44 സീറ്റുണ്ട്.
എം.എസ്.ഡബ്ലിയു പ്രോഗ്രാമിൽ പ്രവേശനത്തിന് മേയ് 19 വരെ അപേക്ഷ സ്വീകരിക്കും. 15 സീറ്റുണ്ട്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 50 ശതമാനം മാർക്കിൽ/5.5 cpgaയിൽ കുറയാതെ ബിരുദം. ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അപേക്ഷാഫീസ്: 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ. ജൂൺ ഏഴിന് രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അഡ്മിഷൻ ജൂലൈ 11ന്. ഹോസ്റ്റൽ സൗകര്യമുണ്ട്. ജൂലൈ 17ന് ക്ലാസ് ആരംഭിക്കും. കോഴ്സ് ഫീസ്: 1.15 ലക്ഷം രൂപ. മെസ് ചാർജ് പുറമെ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://nitdgp.ac.in/pg സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.