തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകുന്ന നടപടികൾ പൂർണമായും ഒാൺലൈൻ മാതൃകയിലാക്കുന്നു. ഇതിന് പ്രത്യേക വെബ്പോർട്ടൽ തയാറാക്കാൻ സർക്കാർ ഉത്തരവിട്ടു. അപേക്ഷ സമർപ്പണം മുതൽ സർട്ടിഫിക്കറ്റ് നൽകുന്നതുവരെയുള്ള നടപടികൾ പൂർണമായും ഒാൺലൈനാക്കുന്ന രീതിയിലാണ് പോർട്ടൽ വിഭാവനം ചെയ്യുന്നത്.
മൂന്നു മാസത്തിനകം വെബ്പോർട്ടൽ തയാറാക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്േനാളജി ഫോർ എജുക്കേഷനെ (കൈറ്റ്) സർക്കാർ ചുമതലപ്പെടുത്തി. ന്യൂനപക്ഷ പദവിക്ക് അപേക്ഷിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അധികാരികളിൽനിന്ന് നിരാക്ഷേപ പത്രം (എൻ.ഒ.സി) നേടണം.
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവരെ ന്യൂനപക്ഷ പദവി സംബന്ധിച്ച അപേക്ഷകളിൽ തീർപ്പിനായി അധികാരികളായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
എൻ.ഒ.സിക്ക് അപേക്ഷിച്ച് 90 ദിവസത്തിനകം ന്യൂനപക്ഷ േക്ഷമ വകുപ്പ് ഡയറക്ടർ അപേക്ഷയിൽ തീരുമാനമെടുക്കണം. ഇല്ലെങ്കിൽ എൻ.ഒ.സി ലഭിച്ചതായി പരിഗണിക്കും. എൻ.ഒ.സി അടിസ്ഥാനത്തിൽ പദവി നൽകുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ്.
എൻ.ഒ.സിക്കുള്ള അപേക്ഷ സമർപ്പണം മുതൽ പദവി അനുവദിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതുവരെയുള്ള നടപടികളാണ് പൂർണമായും ഒാൺലൈനായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.