തിരുവനന്തപുരം: എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് അടയ്ക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും. തെരഞ്ഞെടുത്ത എസ്.ബി.െഎ ശാഖകളിലാണ് ഫീസ് അടയ്ക്കേണ്ടത്. ഒാൺലൈൻ പേമെൻറ് രീതിയിലും ഫീസ് അടയ്ക്കാം. ഒന്നാംഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചവർ അതത് കോളജിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ നിലനിൽക്കുന്ന ഒാപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഒാപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. രണ്ടാം ഘട്ട അലോട്ട്മെൻറ് നടപടികൾ വ്യാഴാഴ്ച ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.