തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കാൻ ഇൗ വർഷം പ്ലസ് ടു പരീക്ഷാമാർക്ക് പരിഗണിക്കേണ്ടതില്ലെന്ന് തത്ത്വത്തിൽ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ തുടർനടപടികളെടുക്കും.
കോവിഡ് സാഹചര്യത്തിലാണ് പ്ലസ് ടു മാർക്ക് കൂടി പരിഗണിച്ചുള്ള സ്റ്റാേൻറഡൈസേഷൻ പ്രക്രിയ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടു/ തത്തുല്യപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിൽ ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് നിലവിൽ റാങ്ക്പട്ടിക തയാറാക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ബോർഡുകളുടെ 12ാം ക്ലാസ് പരീക്ഷകൾ അനിശ്ചിതത്വത്തിലായ ഘട്ടത്തിൽ സ്റ്റാേൻറഡൈസേഷൻ ഒഴിവാക്കാൻ പ്രവേശനപരീക്ഷ കമീഷണർ സർക്കാറിന് ശിപാർശ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ നടപടി. ജൂലൈ 24നാണ് എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.