ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ചരിത്ര ഗവേഷണ പഠനത്തിന് 2023-24 വർഷം നൽകുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾക്ക് (ജെ.ആർ.എഫ്) ഓൺലൈനായി ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ichr.ac.in ൽ ലഭിക്കും.
രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്. ആകെ 80 ജെ.ആർ.എഫ് ആണ് സമ്മാനിക്കുക. പ്രതിമാസം 17,600 രൂപയും വാർഷിക കണ്ടിൻജൻസി ഗ്രാന്റായി 16,500 രൂപയും ലഭിക്കുന്നതാണ്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് സംവരണമുണ്ട്. മുഴുവൻ സമയ ഗവേഷണ ജോലികൾക്കാണ് ഫെലോഷിപ് നൽകുന്നത്. അപേക്ഷയുടെ പ്രിന്റൗട്ട് സ്വയം സാക്ഷ്യപ്പെടുത്തിയ പിഎച്ച്.ഡി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മറ്റ് ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 28നകം മെംബർ സെക്രട്ടറി, ഐ.സി.എച്ച്.ആർ, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ ലഭിക്കണം. 500 രൂപയാണ് അപേക്ഷാഫീസ്.
(എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല). ഓൺലൈൻ പ്രവേശന പരീക്ഷ, പ്രസന്റേഷൻ-കം ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. ബംഗളൂരു, ന്യൂഡൽഹി, ഗുവാഹതി, പുണെ സെന്ററുകളിലായാണ് പ്രവേശന പരീക്ഷ.
വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഫെബ്രുവരി 25ന് അഡ്മിറ്റ് കാർഡ് ലഭിക്കും. എൻട്രൻസ് ടെസ്റ്റ് ഫെബ്രുവരി 29ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.