സംസ്ഥാനത്തെ നാല് ഗവ. ലോ കോളജുകളിലും സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ കോളജുകളിലും 2018-19 വർഷത്തെ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 29 ഞായറാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. ഒൗദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ഒാൺലൈനായി ജൂലൈ ആറ് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
ഹയർ സെക്കൻഡറിയാണ് അടിസ്ഥാനയോഗ്യത. എസ്.ഇ.ബി.സി വിഭാഗങ്ങളിൽ പെടുന്നവർക്ക് 42 ശതമാനം മാർക്കും പട്ടികജാതി വർഗക്കാർക്ക് 40 ശതമാനം മാർക്കും മതി. അേപക്ഷ ഫീസ് 600 രൂപ. പട്ടികജാതി വർഗക്കാർക്ക് 300 രൂപ മതി.
ഒാപ്ഷനുകൾ ഒാൺലൈനായി സമർപ്പിക്കാം. ഇതിന് വെബ്സൈറ്റിൽ പ്രത്യേകം സൗകര്യം ലഭിക്കും. ഗവ. ലോ കോളജുകൾ തിരുവനന്തപുരം (ബർട്ടൺ ഹിൽ) എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണുള്ളത്. ഇതേ കോളജിലും 80 സീറ്റുകൾ വീതം 320 പേർക്കാണ് പ്രവേശനം. 17 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 915 സീറ്റുകൾ വേറെയുണ്ട്.
വിശദവിവരങ്ങൾ www.cee.kerala.gov.in, www.cee-kerala.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.