ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (ഗേറ്റ് 2020) ദേശീയ തലത്തിൽ ഫ്രബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒമ്പത് തീയതികളിൽ നടത്തും. െഎ.െഎ.ടി ഡൽഹിയാണ് പരീക്ഷയുടെ മുഖ്യസംഘാടകർ. ടെസ്റ്റിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ രജിസ്ട്രേഷനും അപേക്ഷയും http://appsgate.iitd.ac.in ൽ സെപ്റ്റംബർ മൂന്നു മുതൽ 24 വരെ സമർപ്പിക്കാം.
അപേക്ഷ ഫീസ് 1500 രൂപ. എസ്.സി,എസ്.ടി, പി.ഡബ്ല്യു.ഡി വനിതകൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 750 രൂപ മതി. സെപ്റ്റംബർ 25നും ഒക്ടോബർ ഒന്നിനും ഇടയിൽ അപേക്ഷിക്കുന്നവർ 500 രൂപ കൂടി നൽകണം. വിദേശത്ത് ആഡിസ് അബബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ 50 യു.എസ് ഡോളറും ദുൈബ, സിംഗപ്പൂർ കേന്ദ്രങ്ങൾക്ക് 100 യു.എസ് ഡോളറും നൽകണം. സെപ്റ്റംബർ 25 മുതൽ 20 യു.എസ് ഡോളർ അധികം അടക്കേണ്ടിവരും. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും മാർഗ നിർദേശങ്ങൾക്കും http://gate.iitd.ac.in സന്ദർശിക്കണം.
യോഗ്യത: ബി.ഇ/ബി.ടെക്/ബി.ആർക്/ബി.എസ്/ മാസ്റ്റേഴ്സ് ഡിഗ്രി (സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)/ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി (എൻജിനീയറിങ്/ ടെക്നോളജി)/ ഇൻറഗ്രേറ്റഡ് എം.എസ്സി/ ബി.എസ്, എം.എസ് ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഗേറ്റ് പോർട്ടലിലുണ്ട്.
എൻജീനീയറിങ്/ ടെക്നോളജി/ ആർക്കിടെക്ച്ചർ/ സയൻസ് മേഖലകളിലായി 25 പേപ്പറുകൾ/ വിഷയങ്ങൾ പരീക്ഷക്കുണ്ട്. ഏതെങ്കിലുമൊരു വിഷയം/ പേപ്പർ പരീക്ഷക്ക് തെരഞ്ഞെടുക്കാം.
കേരളത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ, ചെങ്ങന്നൂർ, തൃശൂർ, വടകര, പാലക്കാട്, മലപ്പുറം, കോഴിക്കോട്, അങ്കമാലി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് പരീക്ഷകേന്ദ്രങ്ങളാണ്. അഡ്മിറ്റ് കാർഡ് ജനുവരി മൂന്നു മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം മാർച്ച് 16 ന് പ്രസിദ്ധപ്പെടുത്തും. ഗേറ്റ് സ്കോറിന് മൂന്നു വർഷത്തെ പ്രാബല്യമുണ്ട്.
ഗേറ്റ് സ്കോർ നേടുന്നവർക്ക് സ്കോളർഷിപ്പോടെ (പ്രതിമാസം 12,400 രൂപ) എം.ടെക് / എം.ആർക് പഠിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാം. കൂടുതൽ വിവരങ്ങൾക്ക് http://gate.iitd.ac.in കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.