തിരുവനന്തപുരം: യു.ജി.സി/എ.ഐ.സി.ടി.ഇ സ്കീമിൽ ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകർ മറ്റൊരു നിയമനം നേടി സർക്കാറിലോ സർവകലാശാലയിലോ നിയമിതരായാൽ മുൻ നിയമനത്തിലെ ശമ്പളം സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. അത്തരത്തിൽ കൈപ്പറ്റിയ അധികതുക തിരിച്ചുപിടിക്കണമെന്നും ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഉത്തരവിനെ ചോദ്യംചെയ്ത് ശമ്പള സംരക്ഷണ അനുകൂല്യം ലഭിച്ച അധ്യാപകർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. അഫിലിയേറ്റഡ് കോളജുകളിൽ അസോസിയേറ്റ് പ്രഫസറായവർക്ക് സർവകലാശാലകളിൽ അസിസ്റ്റൻറ് പ്രഫസറായി നിയമനം ലഭിക്കുേമ്പാൾ അസോസിയേറ്റ് പ്രഫസർ തസ്തികയിലെ ശമ്പളം സർവകലാശാലകൾ നിശ്ചയിച്ച് നൽകുന്നുമുണ്ട്. ഇതുവഴി സർവകലാശാലകൾക്ക് വമ്പിച്ച സാമ്പത്തികബാധ്യത വരുന്നെന്നാണ് ആക്ഷേപം.
സർവകലാശാലകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം 60 വയസ്സായതിനാൽ 55 വയസ്സിൽപോലും കോളജ് അധ്യാപകർ വാഴ്സിറ്റികളിലെ വിവിധ അധ്യാപക തസ്തികകളിൽ നിയമനം നേടുന്നുണ്ട്. നേരത്തേ വാങ്ങിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചുകൊണ്ടാണ് ഇവർക്ക് നിയമനം.
എയ്ഡഡ് കോളജുകളിൽനിന്ന് പി.എസ്.സി നിയമനം വഴി സർക്കാർ കോളജുകളിലേക്ക് വരുന്ന അധ്യാപകർ മുൻകാല ശമ്പളം സംരക്ഷിച്ചുനൽകണമെന്ന ആവശ്യമുന്നയിച്ചപ്പോഴാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സർവകലാശാലകൾ ഈ അനുകൂല്യം നൽകുന്നകാര്യം ഇവർ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. മുൻകാലങ്ങളിൽ സർവകലാശാലകളിൽ നിയമനം നൽകുമ്പോൾ സെലക്ഷൻ കമ്മിറ്റിതന്നെ അവരുടെ യോഗ്യതക്കനുസരിച്ച് കൂടുതൽ ഇൻക്രിമെൻറുകൾ ശിപാർശ ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ 20 വർഷമായി സർവകലാശാലകൾ എല്ലാ അധ്യാപകർക്കും ഇത്തരത്തിൽ ശമ്പളം സംരക്ഷിച്ച് നൽകുന്നുണ്ട്. സർക്കാറിെൻറ മുൻകൂർ അനുമതിയില്ലാതെയാണ് സർവകലാശാലകൾ ഉയർന്ന ശമ്പളം സംരക്ഷിച്ചുനൽകുന്നതെന്നാണ് പരാതി. ഇവരുടെ പെൻഷെൻറ പൂർണബാധ്യതയും സർവകലാശാലക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.