തിരുവനന്തപുരം: കൈറ്റ്-വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് 110 സ്കൂളുകളെ തെരഞ്ഞെടുത്തു. 753 സ്കൂളുകളാണ് അപേക്ഷിച്ചിരുന്നത്. 47 പ്രൈമറി സ്കൂളുകളും 63 ഹൈസ്കൂളുകളുമാണ് പ്രാഥമിക ലിസ്റ്റിലുള്ളത്. പാലക്കാട് ജില്ലയില്‍നിന്നാണ് കൂടുതല്‍ സ്കൂളുകള്‍ -12. മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍നിന്ന് 11 വീതവും കാസർകോട്, കൊല്ലം, എറണാകുളം ജില്ലകളില്‍നിന്ന് 10 വീതവും സ്കൂളുകള്‍ മികവുകള്‍ പങ്കുവെക്കും.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍നിന്ന് ഏഴ്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽനിന്ന് ആറ്, തൃശൂർ, ഇടുക്കി ജില്ലയിൽനിന്ന് അഞ്ച്, വയനാട്ടിൽ നാല് എന്നിങ്ങനെയാണ് സ്കൂളുകളുടെ പങ്കാളിത്തം. ഒരാഴ്ചക്കുള്ളില്‍ സ്കൂളുകളില്‍ നേരിട്ടുള്ള പരിശോധനകൂടി നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു.
മികച്ച സ്കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുക. സ്കൂളുകളുടെ പട്ടിക hv.kite.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.