തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പ്രവേശന പ്രോസ്പെക്ടസ് ബുധനാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഒാൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ നടത്താം.
സർക്കാർ ഉത്തരവ് പ്രകാരം ഭേദഗതി വരുത്തിയ ഹയർസെക്കൻഡറി പ്രവേശന പ്രോസ്പെക്ടസിന് തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ അംഗീകാരം നൽകി. എന്നാൽ, വി.എച്ച്.എസ്.ഇ പ്രോസ്പെക്ടസ് കൂടി തയാറായശേഷം ഒന്നിച്ച് പ്രസിദ്ധീകരിച്ചാൽ മതിയെന്ന് ഡയറക്ടർ നിർദേശിക്കുകയായിരുന്നു. അപേക്ഷ സമർപ്പണത്തിന് കുട്ടികളെ സഹായിക്കാൻ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറികളിലും വി.എച്ച്.എസ്.ഇകളിലും ഹെൽപ് ഡെസ്ക് ഒരുക്കും.
ഒാണാവധിക്ക് ശേഷമേ അധ്യാപകരെ ഹെൽപ് ഡെസ്കിൽ നിയോഗിക്കാനാകൂ എന്നതിനാലാണ് അപേക്ഷ 24ന് തുടങ്ങിയാൽ മതിയെന്ന് തീരുമാനിച്ചത്. ഹയർസെക്കൻഡറി പ്രവേശനത്തിനു പരമാവധി ബോണസ് പോയൻറ് പത്തായി നിജപ്പെടുത്തുകയും നീന്തൽ യോഗ്യത സർട്ടിഫിക്കറ്റ് ജില്ല സ്പോർട്സ് കൗൺസിലുകൾ നൽകണമെന്നതും പ്രോസ്പെക്ടസ് ഭേദഗതികളാണ്.
ന്യൂനപക്ഷ/ പിന്നാക്ക ഇതര മാനേജ്മെൻറുകൾക്ക് കീഴിെല എയ്ഡഡ് കോളജുകളിൽ മാനേജ്മെൻറ് ക്വോട്ടയായിരുന്ന 30 ശതമാനം സീറ്റുകളിൽ പത്ത് ശതമാനം സ്കൂൾ നടത്തുന്ന മാനേജ്മെൻറ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റിൽ പ്രവേശനം നൽകുന്ന കമ്യൂണിറ്റി ക്വോട്ടയാക്കാനും നിർദേശമുണ്ട്. ഇതുപ്രകാരം ഇത്തരം സ്കൂളുകളിൽ മാനേജ്മെൻറ് ക്വോട്ട സീറ്റ് 20 ശതമാനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.