തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത വിവിധ ഐ.ടി പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഐസിഫോസ് ഓപൺ ഹാർഡ്വെയർ ഐ.ഒ.ടി വിഭാഗം വികസിപ്പിച്ച 'ലോറാവാൻ' ശൃംഖല 14 ജില്ലകളിൽ നടപ്പാക്കൽ, സ്വതന്ത്ര ഹാർഡ്വെയർ വികസന കേന്ദ്രം, ഇ-ഗവേണൻസ് ഹെൽപ് ഡെസ്ക്, 'സേവിക' ചാറ്റ്ബോട്ട് ഉദ്ഘാടനം, ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ട് ഉപകരണങ്ങളുടെ പ്രകാശനം എന്നിവയാണ് നടന്നത്.
ഐസിഫോസ് ജെ.എൻ.യുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ പ്രഖ്യാപനവും നടത്തി. ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. ദീപ ഭാസ്കരൻ, വഴുതക്കാട് സർക്കാർ അന്ധവിദ്യാലയം ഹെഡ്മാസ്റ്റർ ബി. വിനോദ്, ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, ഐസിഫോസ് സെക്രട്ടറി എം.എസ്. ചിത്ര, ഇ-ഗവേണൻസ് പ്രോഗ്രാം ഹെഡ് ഡോ. രാജീവ് ആർ.ആർ, ഓപൺ ഐ.ഒ.ടി പ്രോഗ്രാം ഹെഡ് ആർ. ശ്രീനിവാസൻ, സഹായ സാങ്കേതികവിദ്യാവിഭാഗം ടെക്നിക്കൽ ഹെഡ് ജയദേവ്.ജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.