ഇഗ്​നോ ​പ്രവേശന തീയതി നീട്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ജൂ​ലൈ അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പി.​ജി. ഡി​പ്ലോ​മ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം(​ഫ്ര​ഷ് /റീ-​ര​ജി​സ്ട്രേ​ഷ​ൻ) ആ​ഗ​സ്റ്റ് 14, 2024 വ​രെ നീ​ട്ടി.

പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം: https://ignouadmission.samarth.edu.in/ ഇ​ഗ്നോ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി നി​ല​വി​ൽ ജൂ​ലൈ​യി​ൽ 2024 സെ​ഷ​നി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​ഠി​താ​ക്ക​ൾ അ​വ​രു​ടെ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും ന്യൂ​ന​ത​ക​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മു​മ്പ്​ അ​വ നീ​ക്കം ചെ​യ്യേ​ണ്ട​തു​മാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി ഇ​ഗ്നോ മേ​ഖ​ലാ കേ​ന്ദ്രം, ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി റീ​ജ​ന​ൽ സെ​ന്റ​ർ, തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ, വ​ലി​യ​തു​റ പി.​ഒ പി​ൻ -695 008 വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0471-2344113/9447044132. ഇ-​മെ​യി​ൽ: rctrivandrum@ignou.ac.in

Tags:    
News Summary - IGNOU Admission Date Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.