ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://ignouadmission.samarth.edu.in വഴി 31 വരെ അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് നടപടികളും പ്രോസ്പെക്ടസിലുണ്ട്. പ്ലസ്ടുകാർക്ക് ബിരുദ കോഴ്സുകളിലും ബിരുദക്കാർക്ക് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലും പ്രവേശനം തേടാം. മിതമായ ഫീസിൽ പഠനം പൂർത്തിയാക്കാം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, വടകര (കോഴിക്കോട്) എന്നിവിടങ്ങളിൽ ഇഗ്നോ മേഖല കേന്ദ്രങ്ങളുണ്ട്.
ബിരുദതലത്തിൽ കോമേഴ്സ്, അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, കോർപറേറ്റ് അഫയേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ലൈബ്രറി സയൻസ്, ടൂറിസം, മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ്, സോഷ്യൽ വർക്, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ആന്ത്രോപ്പോളജി, ബയോ കെമിസ്ട്രി, ഇംഗ്ലീഷ്, ഉർദു, സൈക്കോളജി, ഹിന്ദുസ്ഥാനി മ്യൂസിക് വിഷയങ്ങളിലും ബിരുദാനന്തര ബിരുദത്തിൽ കോമേഴ്സ്, ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബിസിനസ് പോളിസി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഫിനാൻസ്, എച്ച്.ആർ.എം, ഫിനാൻഷ്യൽ മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഉറുദു, സൈക്കോളജി, ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്, ആന്ത്രോപ്പോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, റൂറൽ ഡെവലപ്മെന്റ്, ഫുഡ് നൂട്രീഷൻ, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, സോഷ്യൽ വർക്, ടൂറിസം, എൻവയോൺമെന്റൽ സയൻസ്, ഡെവലപ്മെന്റ് സ്റ്റഡീസ്, ജേണലിസം, ഇൻഫർമേഷൻ സെക്യൂരിറ്റി, എന്റർപ്രണർഷിപ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, അറബിക്, റഷ്യൻ തുടങ്ങിയ വിഷയങ്ങളിലുമാണ് പഠനാവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.