ഐസറുകളിൽ ബി.എസ്-എം.എസ്

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ഓ​ഫ് സ​യ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് (ഐ​സ​ർ) 2023 വ​ർ​ഷ​ത്തെ പ​ഞ്ച​വ​ത്സ​ര ബി.​എ​സ്-​എം.​എ​സ് ഡ്യൂ​വ​ൽ ഡി​ഗ്രി, നാ​ലു വ​ർ​ഷ​ത്തെ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് (ബി.​എ​സ്) പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. തി​രു​വ​ന​ന്ത​പു​രം (വി​തു​ര), തി​രു​പ്പ​തി, പു​ണെ, മൊ​ഹാ​ളി, കൊ​ൽ​ക്ക​ത്ത, ഭോ​പാ​ൽ, ബെ​ർ​ഹാം​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​സ​റു​ക​ളു​ള്ള​ത്. ആ​കെ 1838 സീ​റ്റു​ക​ൾ. (തി​രു​വ​ന​ന്ത​പു​ര​ത്ത് 320). വി​ജ്ഞാ​പ​നം www.iiseradmission.inൽ

​യോ​ഗ്യ​ത: ശാ​സ്ത്ര​വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

ഐ​സ​ർ ആ​പ്ടി​ട്യൂ​ഡ് ടെ​സ്റ്റ് (ഐ.​എ.​ടി), കി​ഷോ​ർ വൈ​ജ്ഞാ​നി​ക് പ്രോ​ത്സാ​ഹ​ൻ യോ​ജ​ന (കെ.​വി.​പി.​വൈ), ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് എ​ന്നീ മൂ​ന്ന് ചാ​ന​ലു​ക​ൾ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. ഐ​സ​ർ അ​ഭി​രു​ചി പ​രീ​ക്ഷ ദേ​ശീ​യ ത​ല​ത്തി​ൽ ജൂ​ൺ 17ന് ​ന​ട​ത്തും. അ​പേ​ക്ഷ ഫീ​സ് 2000 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് 1000 രൂ​പ മ​തി. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 25 വ​രെ സ​മ​ർ​പ്പി​ക്കാം.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ജൂ​ൺ 25-30 വ​രെ​യാ​ണ് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്.ഐ​സ​ർ ഭോ​പാ​ലി​ൽ മാ​ത്ര​മാ​ണ് ബി.​എ​സ് പ്രോ​ഗ്രാ​മു​ള്ള​ത്. ഇ​വി​ടെ എ​ൻ​ജി​നീ​യ​റി​ങ് സ​യ​ൻ​സ​സി​ൽ 60 സീ​റ്റു​ക​ളും ഇ​ക്ക​ണോ​മി​ക് സ​യ​ൻ​സ​സി​ൽ 30 സീ​റ്റു​ക​ളു​മു​ണ്ട്. അ​ഡ്മി​ഷ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ സീ​റ്റ് അ​ക്സ​പ്റ്റ​ൻ​സ് ഫീ​സാ​യി 35,000 രൂ​പ അ​ട​ക്ക​ണം.

എ​സ്‍സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ 17,500 രൂ​പ അ​ട​ച്ചാ​ൽ മ​തി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലു​ണ്ട്. അ​​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ask-jac2033@iisermohali.ac.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - IISER-dual degree courses-apply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.