കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈ ആസ്ഥനമായ മാരിടൈം യൂനിവേഴ്സിറ്റിയുടെ 2018-19 വർഷത്തെ വിവിധ അണ്ടർ ഗ്രാേജ്വറ്റ് (യു.ജി), പോസ്റ്റ് ഗ്രാേജ്വറ്റ് (പി.ജി) കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
അണ്ടർ ഗ്രാേജ്വറ്റ് പ്രോഗ്രാമുകൾ: ബി.ടെക് (മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ & ഒാഷ്യൻ എൻജിനീയറിങ്) നാലുവർഷം ബി.ബി.എ (ലോജിസ്റ്റിക്സ്, റീെട്ടയിലിങ്, ഇ-കോമേഴ്സ്) മൂന്നുവർഷം. ബി.എസ്.സി (മാരിടൈം സയൻസ്, നോട്ടിക്കൽ സയൻസ്, ഷിപ്ബിൽഡിങ് ആൻഡ് റിപ്പയർ) മൂന്ന് വർഷം. ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് ഒരുവർഷം.
യോഗ്യത: ബി.ടെക്, ബി.എസ്സി പ്രോഗ്രാമുകൾക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെയും നേടിയ പ്ലസ് ടു, തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിട്ടുള്ളവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ബി.ബി.എക്ക് ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ (ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയരുത്) പ്ലസ് ടു, തത്തുല്യ പരീക്ഷ വിജയിച്ചവർക്കാണ് അവസരം. പട്ടികജാതി/വർഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്.
പോസ്റ്റ് ഗ്രാേജ്വറ്റ് പ്രോഗ്രാമുകൾ: എം.ടെക് മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഒാഷ്യൻ എൻജിനീയറിങ്, ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്) രണ്ടുവർഷം
എം.എസ്സി (കമേഴ്സ്യൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ്) രണ്ടുവർഷം
എം.ബി.എ (പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെൻറ്, ഇൻറർനാഷനൽ ട്രാൻസ്പോർേട്ടഷൻ ആൻഡ് േലാജിസ്റ്റിക്സ് മാനേജ്മെൻറ്) രണ്ടുവർഷം
െഎ.എം.യു-സി.ഇ.ടി 2018: 2018 ജൂൺ രണ്ടിന് രാവിലെ 11നും ഉച്ചക്ക് രണ്ടിനും മധ്യേ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ ഏകീകൃത പ്രവേശന പരീക്ഷകളുടെ (െഎ.എം.യു-സി.ഇ.ടി) റാങ്ക് പരിഗണിച്ചാണ് പ്രവേശനം.
തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കോയമ്പത്തൂർ, മധുര, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, നാഗ്പുർ, പുണെ, നോയിഡ, ന്യൂഡൽഹി, റാഞ്ചി, ഗുവാഹത്തി, ഭുവനേശ്വർ, അഹമദാബാദ്, ഫരീദാബാദ്, കാൺപുർ, ലഖ്നൗ, കൊൽകത്ത മുതലായ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.
െഎ.എം.യു സി.ഇ.ടിയുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. പരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള രജിസ്ട്രേഷൻ www.imu.edu.inൽ നടത്താവുന്നതാണ്. െഎ.എം.യു കാമ്പസുകളിലെ കോഴ്സുകളിൽ പ്രേവശനത്തിന് ഒാൺലൈൻ കൗൺസലിങ് നടത്തും. ഇതിനായി ജൂൺ ഏഴു മുതൽ 20 വരെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താം. 2018 ജൂലൈയിലാരംഭിക്കുന്ന ബി.ബി.എ പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ ആറു മുതൽ ജൂൺ 20 വരെ ഒാൺലൈൻ രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിന് പ്രവേശന പരീക്ഷയില്ല. കൂടുതൽ വിവരങ്ങൾ www.imu.edu.inൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.