തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമീഷണറുടെ ഓഫിസിൽ ജൂൺ മൂന്നിന് നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പരീക്ഷാർഥി 2024 ജനുവരി ഒന്നിന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസാകുകയോ വേണം.
2011 ജനുവരി രണ്ടിനും 2012 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. ജനറൽ വിഭാഗം കുട്ടികൾക്ക് 600 രൂപയും എസ്.സി/എസ്.ടി വിഭാഗം കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ ഫോമിന് അപേക്ഷിക്കാം.
അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കാൻ മേൽപറഞ്ഞ തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് (THE COMMANDANT, RIMC DEHRADUN, DRAWEE BRANCH, STATE BANK OF INDIA, TEL BHAVAN, DEHRADUN, (BANK CODE 01576) UTTARAKHAND എന്ന വിലാസത്തിൽ മാറാവുന്നതരത്തിൽ ‘THE COMMANDANT RASHTRIYA INDIAN MILITARY COLLEGE, DEHRADUN, UTTARAKHAND, PIN -248003 വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കാനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽനിന്ന് ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 15ന് മുമ്പ് ലഭിക്കുന്നതരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.