ഇന്ത്യയിലെ 33 പ്രമുഖ ദേശീയ ഗവേഷണ സ്ഥാപനങ്ങളിൽ ഫിസിക്സ്/തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടേഷനൽ ബയോളജി/ ന്യൂറോ സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡി/ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി/ എം.എസ്സി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ് -2023) മാർച്ച് 11ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ നടത്തും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, ഗോവ, ബാംഗ്ലൂർ, മധുര, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡൽഹി ഉൾപ്പെടെ 38 കേന്ദ്രങ്ങളിലായാണ് പരീക്ഷ.
അപേക്ഷഫീസ് 800 രൂപ. വനിതകൾ/എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 400 രൂപ മതി. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jest.org.inൽ.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 28 വരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.