സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ എന്നിവിടങ്ങളിലേക്കുള്ള ജോയൻറ് എൻട്രൻസ് ടെസ്റ്റ് (ജെറ്റ് -2021) ഡിസംബർ 18, 19 തീയതികളിൽ നടത്തും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡൽഹി ഉൾപ്പെടെ 27 നഗരങ്ങളിലാണ് പരീക്ഷ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://applyjet2021.inൽ. ഓൺലൈനായി ഡിസംബർ രണ്ടിനകം സമർപ്പിക്കണം.
ജെറ്റ് രജിസ്ട്രേഷൻ ഫീസായി ഒരു കോഴ്സിന് 2000 രൂപ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 600 രൂപ). രണ്ട് കോഴ്സുകൾക്ക് 3000 രൂപ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 900 രൂപ). മൂന്നു കോഴ്സുകൾക്ക് 4000 രൂപ (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1200 രൂപ) അടക്കണം.
ബിരുദധാരികൾക്കും ഫൈനൽ ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
കോഴ്സുകൾ: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത- പി.ജി ഡിപ്ലോമ കോഴ്സുകൾ. പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ് ടെലിവിഷൻ, അനിമേഷൻ സിനിമ (മൂന്നു വർഷം), ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ മാനേജ്മെൻറ് (രണ്ടു വർഷം). ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ (മൂന്നു വർഷം), ഡയറക്ഷൻ ആൻഡ് പ്രൊഡ്യൂസിങ് ഫോർ EDM, സിനിമാട്ടോഗ്രാഫി (EDM), എഡിറ്റിങ് (EDM), സൗണ്ട് (EDM), റൈറ്റിങ് (EDM) (രണ്ടു വർഷം).
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, പുണെ- പി.ജി ഡിപ്ലോമ കോഴ്സുകൾ- ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ (മൂന്നു വർഷം), സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടി.വി, വെബ്സീരിസ്) (രണ്ടു വർഷം), ഡയറക്ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ഡിസൈൻ (മൂന്നു വർഷം), ഡയറക്ടർ (ഒരു വർഷം), ഇലക്ട്രോണിക് സിനിമാട്ടോഗ്രാഫി, വിഡിയോ എഡിറ്റിങ് (പി.ജി സർട്ടിഫിക്കറ്റ് -ഒരു വർഷം) സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ് (പി.ജി സർട്ടിഫിക്കറ്റ് -ഒരു വർഷം). വിവരങ്ങൾക്ക് www.srfli.ac.in,www.fli.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.