കേരളസർക്കാറിനുകീഴിലെ സ്വയംഭരണസ്ഥാപനമായ കൊച്ചി കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ഇക്കൊല്ലം നടത്തുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. മാധ്യമരംഗത്ത് ഏറെ തൊഴിൽസാധ്യതകളുള്ള കോഴ്സുകളാണിത്. അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കമ്യൂണിക്കേഷനാണ് കോഴ്സുകൾ നടത്തുന്നത്. ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമെടുത്തവർക്കും ഡിഗ്രി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പഠനകാലാവധി ഒരുവർഷമാണ്.
കോഴ്സുകൾ
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, സീറ്റുകൾ-35. കോഴ്സ് ഫീസ് 45,000 രൂപ, പഠനവിഷയങ്ങളിൽ ജനറൽ റിപ്പോർട്ടിങ്, എഡിറ്റിങ്, റൈറ്റിങ്, മീഡിയ ലോ ആൻഡ് എത്തിക്സ്, ബ്രോഡ്കാസ്റ്റ് ജേണലിസം, കമ്പ്യൂട്ടർ-ഇൻറർനെറ്റ് ആൻഡ് ന്യൂമീഡിയ, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ്, പ്രോജക്ട് വർക്ക് എന്നിവ ഉൾപ്പെടും.
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്. സീറ്റുകൾ 35, േകാഴ്സ് ഫീസ് 45,000 രൂപ. പഠനവിഷയങ്ങളിൽ പബ്ലിക് റിലേഷൻസ് മെത്തേഡ്സ് ആൻഡ് ടൂൾസ്, പി.ആർ ഇൻ ബിസിനസ് ഇൻഡസ്ട്രി, ഗവൺമെൻറ്, അഡ്വർടൈസിങ് മീഡിയ, ബിസിനസ് ഒാഫ് അഡ്വർടൈസിങ്, ഡി.ടി.പി ആൻഡ് കമ്പ്യൂട്ടർ ഗ്രാഫിക്സ്, ജേണലിസം, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, പ്രോജക്ട് വർക്ക് മുതലായവ ഉൾപ്പെടും.
പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം. സീറ്റുകൾ 25. കോഴ്സ് ഫീസ് 55,000 രൂപ. പഠനവിഷയങ്ങളിൽ ടെലിവിഷൻ റിപ്പോർട്ടിങ്, ഡോക്യുമെൻററി മേക്കിങ്, ന്യൂസ് റീഡിങ് ആങ്കറിങ്, നോൺലിനിയർ എഡിറ്റിങ്, ന്യൂസ് ബുള്ളറ്റിൻ പ്രൊഡക്ഷൻ ആൻഡ് ന്യൂസ്റൂം മാനേജ്മെൻറ്, മീഡിയ േലാസ് ആൻഡ് എത്തിക്സ് മുതലായവ ഉൾപ്പെടും.
എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 2017 മേയ് 31ന് 30 വയസ്സാണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 35 വയസ്സുവരെയാകാം.
അപേക്ഷ: അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ വെബ്സൈറ്റായ www.keralamediaacademy.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ.
പട്ടികജാതി/വർഗക്കാർക്കും ഒ.ഇ.സി വിഭാഗക്കാർക്കും 150 രൂപ മതി. അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന േപരിൽ എറണാകുളം സർവിസ് ബ്രാഞ്ചിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി നൽകണം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂൺ 20 വൈകീട്ട് അഞ്ചിനുമുമ്പ് കിട്ടത്തക്കവണ്ണം ദി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അയക്കണം.
തെരഞ്ഞെടുപ്പ്: അഭിരുചിപരീക്ഷയുടെയും ഇൻറർവ്യൂവിെൻറയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, െകാല്ലം എന്നിവിടങ്ങളിൽ പ്രവേശനപരീക്ഷകേന്ദ്രം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾ അക്കാദമി ഒാഫിസിൽനിന്ന് ലഭിക്കും. ഫോൺ: 0484 2422275, 2100700. ഇ-മെയിൽ: keralamediaacademy.gov@gmail.com.കോഴ്സുകൾ ആഗസ്റ്റിൽ ആരംഭിക്കും. പാഠ്യപദ്ധതിയുടെ ഭാഗമായി ജേണലിസം കോഴ്സുകളിലെ വിദ്യാർഥികൾ ഒരുമാസത്തെ ഇേൻറൺഷിപ്പിന് വിധേയമാവേണ്ടതുണ്ട്. അഡ്വർടൈസിങ് വിദ്യാർഥികൾക്ക് ഫീൽഡ്വർക്ക്, പേപ്പർപ്രസേൻറഷൻ, മിനി പ്രോജക്ട് മുതലായവയും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.