ബംഗളൂരു: കർണാടകയിൽ 2018-19 അധ്യയന വർഷത്തെ പ്രഫഷനൽ കോഴ്സുകളിൽ എട്ടു ശതമാനം ഫീസ് വർധിപ്പിക്കും. 15 ശതമാനം ഫീസ് വർധന വേണമെന്ന മാനേജ്മെൻറ് അസോസിയേഷനുകളുടെ ആവശ്യം കർണാടക ഫീ െറഗുലേറ്ററി കമ്മിറ്റിയും ഉന്നത വിദ്യാഭ്യാസ വകുപ്പും തള്ളി.
നിർദേശം ലംഘിക്കുന്ന കോളജുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി ചെയർമാൻ റിട്ട. ജസ്റ്റിസ് വി. ശൈലേന്ദ്രകുമാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ, എൻജിനീയറിങ് കോളജ് മാനേജ്മെൻറുകൾ എട്ടു ശതമാനത്തിൽ കൂടുതൽ ഫീസ് ഇൗടാക്കുന്നുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പരാതിയുമായി കമ്മിറ്റിയെ സമീപിക്കാം. അജ്ഞാത പരാതികളാണെങ്കിൽ പോലും ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
കഴിഞ്ഞ മൂന്ന് അധ്യയന വർഷത്തിൽ പ്രഫഷനൽ കോഴ്സുകളിൽ ഇൗടാക്കിയ ഫീസ് നിരക്ക് വിശകലനം ചെയ്തേശഷമാണ് ഇത്തവണ എട്ടു ശതമാനം വർധന മതിയെന്ന് ഫീ െറഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചത്. മെഡിക്കൽ, ഡെൻറൽ കോഴ്സുകളിൽ എൻ.ആർ.െഎ ഫീസ് 10 മടങ്ങായും എൻജിനീയറിങ് കോഴ്സുകളിൽ നാലുമടങ്ങായും നിശ്ചയിച്ചിട്ടുണ്ട്.
ആയുർവേദ, യോഗ, നാചുറോപതി, യൂനാനി, സിദ്ധ, ഹോമിയോപതി കോഴ്സുകൾക്കും എട്ടു ശതമാനം മാത്രമാണ് ഫീസ് വർധന. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ അവരുടെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദേശം.
എൻ.ആർ.െഎ വിദ്യാർഥികളിൽനിന്ന് വാങ്ങുന്ന ഫീസ് പ്രത്യേകം അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ഇൗ തുക പട്ടികജാതി, വർഗ വിദ്യാർഥികളടക്കമുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ വിദ്യാഭ്യാസ ഇളവിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.