തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശനപരീക്ഷ കമീഷണർക്ക് ഫീസ് ഒടുക്കിയവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകാൻ നടപടി ആരംഭിച്ചു. എൻജിനീയറിങ്, ആർക്കിടെക്ചർ, എം.ബി.ബി.എസ്, ബി.ഡി.എസ് ഒഴികെ കോഴ്സുകളിലേക്കുള്ള റീഫണ്ട് പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറക്ക് അനുവദിക്കും.
റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികൾ www.cee.kerala.gov.in ലെ കീം 2022- Candidate Portal എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി പ്രവേശിച്ച് Submit Bank Account Details എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 27ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ എൽഎൽ.എം കോഴ്സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ വിവിധ കോളജുകളിൽ അലോട്ട്മെന്റ് ലഭിച്ചതും വിവിധ സർവകലാശാലകളുടെ എൽഎൽ.ബി അവസാന സെമസ്റ്റർ ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ യോഗ്യത നേടാത്തതുമായ വിദ്യാർഥികൾക്ക് അതത് കോളജുകളിൽ ഹാജരായി താൽക്കാലിക പ്രവേശനം നേടാം.
ഇതിനായി വിദ്യാർഥികൾക്ക് അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 18ൽ പറയുന്ന അസ്സൽ രേഖകളും സഹിതം 23ന് വൈകീട്ട് മൂന്നുവരെ പ്രവേശനം നേടാം. പ്രോസ്പെക്ടസ്, വിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in ൽ.
തിരുവനന്തപുരം: 2022 അധ്യയനവർഷം സർക്കാർ ഹോമിയോ കോളജുകളിൽ ലഭ്യമായ പി.ജി ഹോമിയോ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കി. 2022ലെ പി.ജി, ഹോമിയോ കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ജനുവരി 25ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ ഓപ്ഷൻ സമർപ്പിക്കണം.
തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,178 വിദ്യാർഥികളുടെ സ്പെഷൽ ഫീസ് പൂർണമായി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഓരോ സ്വാശ്രയ കോളജും സർക്കാറിന് നൽകിയ 50 ശതമാനം സീറ്റിൽ പ്രവേശനം ലഭിച്ച നിർധനരായ 25 ശതമാനം കുട്ടികളെയാണ് ഫീസിളവിന് പരിഗണിച്ചത്. 5000 രൂപമുതൽ 25,000 രൂപവരെയുള്ള ഫീസിളവാണ് ലഭിക്കുക. ഇവർക്ക് സ്കോളർഷിപ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 2021-22 ബാച്ചിലെ ഫീസിളവിന് അർഹരായവരുടെ പട്ടിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.