തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ കൊല്ലം നീലേശ്വരം കൊട്ടാരക്കര സായ് വിഹാറിൽ എം.ജെ. ജഗൻ ഒന്നും കണ്ണൂർ ബർണശ്ശേരി ഡിഫൻസ് സിവിലിയൻ ക്വോർേട്ടഴ്സിൽ നീമ പി. മണികണ്ഠൻ രണ്ടും റാങ്ക് നേടി. കോട്ടയം മേലുകാവുമറ്റം കുന്നുംപുറത്ത് ഹൗസിൽ അശ്വിൻ സാം ജോസഫ് പട്ടികവർഗ വിഭാഗത്തിൽ ഒന്നും കാസർകോട് െനക്റാജെ ഗുരുനഗർ പ്രസാദ് നിലയത്തിൽ ബി. പവനിത രണ്ടും റാങ്ക് നേടി.
പൊതുവിഭാഗത്തിൽ കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡ് 'ആർദ്രം' ഹൗസിൽ അദ്വൈത് ദീപക് അഞ്ചും കാസർകോട് തെക്കിൽ ബെണ്ടിച്ചാൽ മോവൽ കോമ്പൗണ്ട് ഇബ്രാഹിം സുഹൈൽ ഹാരിസ് ആറും മലപ്പുറം നെടിയിരിപ്പ് മുസ്ലിയാരങ്ങാടി നാനാക്കൽ ഹൗസിൽ എൻ. തസ്ലീം ബാസിൽ ഏഴും റാങ്ക് നേടി. മലപ്പുറം വാലില്ലാപ്പുഴ കുറ്റൂളി ഉമ്മിണിയിൽ ഹൗസിൽ യു. മുഹമ്മദ് നിഹാദ് ഒമ്പതും കോഴിക്കോട് ചേനോളി ചാലിക്കര വണ്ണപ്പടിമീത്തൽ എം.ആർ. അലീന പത്താം റാങ്കും നേടി.
എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതിയ 71742 പേരിൽ 56599 പേരാണ് യോഗ്യത നേടിയത്. ഇവരിൽ യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിച്ച് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 53236 പേരാണ്.
54837 പേർ ഫാർമസി പ്രവേശന പരീക്ഷയെഴുതിയതിൽ 47081 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. ആർക്കിടെക്ചർ റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
തൃശൂർ: െഎ.െഎ.ടിയിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് പഠനം. 'കീം' പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ് മുരളീധരെൻറ സ്വപ്നമാണിത്. കേരള എൻജിനിയറിങ് ആർക്കിടെക്ചർ-മെഡിക്കൽ പരീക്ഷയിൽ സംസ്ഥാനത്ത് എൻജിനിയറിങ്ങിൽ എട്ടാം റാങ്കും ഫാർമസിയിൽ ഒന്നാം റാങ്കും നേടിയ ഈ മിടുക്കൻ തൃശൂർ ജില്ലയിലെ ഒന്നാമനുമാണ്. മികച്ച മാർക്ക് പ്രതീക്ഷിച്ചെങ്കിലും റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് തൃശൂർ ചൊവ്വന്നൂർ പാണ്ടിയാട്ട് വീട്ടിൽ മുരളീധരെൻറ മകനായ അക്ഷയ് 'മാധ്യമ'ത്തോട് പറഞ്ഞു. തൃശൂർ ദേവമാത സ്കൂളിൽനിന്ന് 97.8 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം. പരിശീലനമൊന്നുമില്ലാതെ ആ വർഷം എൻട്രൻസ് എഴുതിയെങ്കിലും പ്രതീക്ഷച്ചത് തന്നെ സംഭവിച്ചു. തുടർന്ന് പാല ബ്രില്യൻസിൽ പരിശീലനത്തിലൂടെ രണ്ടാം തവണ മികവുറ്റ വിജയം.
ഫിക്ഷൻ നോവലുകൾ അടക്കം ഇഷ്ടപ്പെടുന്ന അക്ഷയിെൻറ ലോകം വായന കൂടിയാണ്. ഒപ്പം കമ്പ്യൂട്ടർ ഗെയിം, ഫുട്ബാൾ അടക്കം വിനോദങ്ങൾക്ക് മൂന്നുവർഷം അവധി നൽകിയതാണ് പ്ലസ്ടുവിന് പിന്നാലെ കീമിലും വിജയം നേടാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.