തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അേപക്ഷ സമർപ്പണത്തിനുള്ള തീയതി സെപ്റ്റംബർ മൂന്നിൽനിന്ന് എട്ടുവരെ നീട്ടി. എട്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. ഇതിനനുസൃതമായി പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തി. എസ്.എസ്.എൽ.സി സേ പരീക്ഷയെഴുതിയ വിദ്യാർഥികൾക്കുകൂടി അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കാനാണ് തീയതി നീട്ടിയത്.
ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്മെൻറ് 13ലേക്ക് നീട്ടി. 13ന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്മെൻറ് ഇൗ മാസം 22ലേക്കും നീട്ടി. രണ്ട് അലോട്ട്മെൻറ് അടങ്ങിയ മുഖ്യ അലോട്ട്മെൻറ് ഒക്ടോബർ 18ന് അവസാനിക്കും. ക്ലാസുകൾ തുടങ്ങുന്ന തീയതി സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനമെടുക്കും. സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടം ഒക്ടോബർ 26 മുതൽ നവംബർ 25 വരെ നടക്കും. സ്പോർട്സ് ക്വോട്ട അപേക്ഷ സെപ്റ്റംബർ 16 വരെ സമർപ്പിക്കാം.
ഒന്നാം അലോട്ട്മെൻറ് 22നും മുഖ്യഘട്ട അലോട്ട്മെൻറ് ഒക്ടോബർ ഏഴിനും അവസാനിക്കും. കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് ഒക്ടോബർ ആറിന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഏഴുമുതൽ പ്രവേശനം നടത്താം. മാനേജ്മെൻറ് ക്വോട്ട/ അൺ എയ്ഡഡ് ക്വോട്ട പ്രവേശനം ഒക്ടോബർ ഏഴുമുതൽ 18 വരെ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.