തിരുവനന്തപുരം: വരുമാന വർധനക്ക് ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന കോഴ്സുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്‍.ബി.എസ് ഫ്രാഞ്ചൈസി പദ്ധതി നടപ്പാക്കുന്ന വിഷയം സർക്കാറിന്റെ പരിഗണനയിലാണെന്ന് ഐ.ബി. സതീഷിന്റെ സബ്മിഷന് മന്ത്രി ഡോ. ആർ. ബിന്ദു മറുപടി നൽകി.
എല്‍.ബി.എസ് ഫ്രാഞ്ചൈസി പരിഗണനയിൽ -മന്ത്രിപൂജപ്പുര വനിത എൻജിനീയറിങ് കോളജില്‍ മോട്ടോര്‍ വെഹിക്കിള്‍ സേവനാധിഷ്ഠിത കേന്ദ്രവും കാസർകോട് എൻജിനീയറിങ് കോളജില്‍ അരക്കനട്ട് പ്ലേറ്റ് മേക്കിങ് യൂനിറ്റും ആരംഭിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. എല്‍.ബി.എസ് സെന്ററിന്റെ സമഗ്രവും കാര്യക്ഷമവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന രീതിയില്‍ നവീകരണപദ്ധതികള്‍ ആവിഷ്കരിക്കുന്ന വിഷയം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.