എം.ബി.ബി.എസ് പഠന സാധ്യതകളറിയാൻ മാധ്യമം വെബിനാർ

മലപ്പുറം: ഉന്നത പഠനത്തിനായി കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും ജോർജിയ, ഉസ്ബെകിസ്ഥാൻ, ഈജിപ്ത്, പോളണ്ട്, റഷ്യ, മാൽദോവ, ഫിലിപ്പീൻസ്, അർമേനിയ, ഖസകിസ്ഥാൻ, കിർഗിസ്ഥാൻ, അസർബൈജാൻ, ന്യൂസിലാൻഡ്, മലേഷ്യ, കാനഡ, നെതർലാൻഡ്സ് രാജ്യങ്ങളിലെയും പ്രശസ്ത യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി 'മാധ്യമ'ത്തിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഹെൽപ്പ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് ജൂലൈ രണ്ടിനാണ് വെബിനാർ. ഉന്നത പഠന സാധ്യതകളെ കുറിച്ചുള്ള സമഗ്ര വിവരം ഇതിൽ നൽകും. വിവിധ യൂനിവേഴ്സിറ്റികളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും.

വിദേശപഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശവും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് വിവരങ്ങളും വെബിനാറിലൂടെ അറിയാം. കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ട് ടൈം ജോലി, കോഴ്സ് പൂർത്തിയായ ശേഷമുള്ള കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വിദഗ്‌ധർ പങ്കുവെക്കും. സൗജന്യ രജിസ്ട്രേഷന് ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. ഫോൺ: 9188001003.

Tags:    
News Summary - Madhyam Webinar to know about MBBS study opportunities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.