ഇന്ത്യയിലെയും വിദേശത്തെയും എം.ബി.ബി.എസ് പഠനസാധ്യത അറിയാൻ മാധ്യമം വെബിനാർ

കൊച്ചി: വിദേശത്തോ ഇന്ത്യയിലോ എം.ബി.ബി.എസ് പഠനത്തിന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഉന്നത പഠനത്തിനായി കേരളത്തിലും കർണാടകയിലും തമിഴ്‌നാട്ടിലും അതുപോലെ ഏറ്റവും കൂടുതൽ അവസരങ്ങളുള്ള വിദേശരാജ്യങ്ങളായ ജോർജിയ, പോളണ്ട്, റഷ്യ, മൾഡോവ, അർമീനിയ, കസാഖ്സ്താൻ, കിർഗിസ്താൻ, ഉസ്ബകിസ്താൻ, അസർബൈജാൻ, പോളണ്ട്, ന്യൂസിലൻഡ്, മലേഷ്യ, ഈജിപ്ത്, കാനഡ, നെതർലാൻഡ് എന്നിവിടങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽനിന്ന് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി 'മാധ്യമ'ത്തിന്‍റെ നേതൃത്വത്തിലുള്ള വെബിനാർ സെപ്റ്റംബർ 21ന് നടക്കും.

വിദ്യാഭ്യാസമേഖലയിൽ പ്രവൃത്തിപരിചയമുള്ള ഹെൽപ് അബ്രോഡ് എന്ന സ്ഥാപനവുമായി ചേർന്ന് നടത്തുന്ന സൗജന്യ വെബിനാർ ബുധനാഴ്ച ഇന്ത്യൻസമയം വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിലാണ്.വിദേശത്തെ ഉന്നത പഠനസാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. വിവിധ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവുമുണ്ടാകും.

വിദേശ സർവകലാശാലകൾ തിരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും സ്കോളർഷിപ് സാധ്യതകളെക്കുറിച്ചും അറിയാം. വിദേശത്ത് എങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്, കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശനരീതി, പാർട്ട് ടൈം ജോലി, തുടങ്ങിയ എല്ലാ വിവരങ്ങളും വിദഗ്ധർ പങ്കുവെക്കും. സൗജന്യ രജിസ്ട്രേഷഷന് www.madhyamam.com/webinar. ഫോൺ: 9037640007.

Tags:    
News Summary - Madhyam Webinar to know about MBBS study opportunities in India and abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.