മലപ്പുറം: കൊമേഴ്സ് വിദ്യാഭ്യാസരംഗത്തെ സാധ്യതകള്‍ ആരായുന്നതിന് മാധ്യമവും ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെൻറും ചേര്‍ന്ന് നടത്തുന്ന സൗജന്യ വെബിനാര്‍ 13ന് രാത്രി 8.30ന് നടക്കും.
സി.എ, സി.എം.എ (ഇന്ത്യ), സി.എസ്, എ.സി.സി.എ, സി.എം.എ(യു.എസ്.എ), സി.പി.എ, സി.ഐ.എ തുടങ്ങിയ ഉയര്‍ന്ന അവസരങ്ങളും കൂടുതല്‍ തൊഴില്‍ സാധ്യതകളും പരിചയപ്പെടാന്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വെബിനാർ അവസരമൊരുക്കും.
ഓണ്‍ലൈന്‍/ ഓഫ്ലൈന് ക്ലാസുകളിലൂടെ നിരവധി വിദ്യാർഥികള്‍ക്ക് കൊമേഴ്സ് പ്രഫഷനല്‍ വിദ്യാഭ്യാസ സാധ്യതകള്‍ ലോജിക് സ്കൂള്‍ ഓഫ് മാനേജ്മെൻറ് വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിക്കും. വിഷയ വിദഗ്ധരായ സി.എ രേവതി രാജാ, സി.എ ഷനിൽ ഉസ്മാൻ, സി.എം.എ ഷഹീദ്, അൽകേഷ് സുഭാഷ് (എ.സി.സി.എ ഫാക്കല്‍റ്റി), ചന്ദന ബോസ് (CMA USA -വേൾഡ് റാങ്ക് ജേതാവ്) എന്നിവർ വെബിനാറിന് നേതൃത്വം നല്‍കും. സൗജന്യ രജിസ്ട്രേഷന് www.madhyamam.com/webinar. ഫോൺ:+91 7025910111, 7025167222.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.