തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ബി.ഐ.എം) 2021 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം െറസിഡൻഷ്യൽ എം.ബി.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ജനുവരി 31 വരെ സമർപ്പിക്കാം. ഭാരതീദാസൻ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.
ഐ.ഐ.എം കാറ്റ് 2020 സ്കോർ നേടിയിട്ടുള്ളവർക്കാണ് അവസരം. എം.ബി.എ പ്രോഗ്രാമിൽ ആകെ 120 സീറ്റുണ്ട്. മാർക്കറ്റിങ്, ഫിനാൻസ്, സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ്, ഓപറേഷൻസ് മാനേജ്മെൻറ് എന്നിവയാണ് സ്പെഷലൈസേഷനുകൾ. പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.bim.edu ൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
യോഗ്യത: ആർട്സ്, സയൻസ്, കോമേഴ്സ്, എൻജിനീയറിങ്, സോഷ്യൽ സയൻസ് ഉൾപ്പെടെ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബാച്ലേഴ്സ് ഡിഗ്രി/ മാസ്റ്റേഴ്സ് ഡിഗ്രി 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിട്ടുള്ളവരാകണം. ACA/ ACWA/ ACS യോഗ്യതയുള്ളവരെയും പരിഗണിക്കണം. ൈഫനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. കാറ്റ് സ്കോർ നേടിയിരിക്കണം.
സെലക്ഷൻ: ഐ.ഐ.എം -കാറ്റ് 2020 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത കേന്ദ്രങ്ങളിലായാണ് ഗ്രൂപ് ചർച്ചയും അഭിമുഖവും നടത്തുക.10, 12 ക്ലാസ് പരീക്ഷകളിലെയും ബിരുദ തലത്തിലെയും അക്കാദമിക് മികവും വർക്ക് എക്സ്പീരിയൻസുമെല്ലാം പരിഗണിച്ച് വെയിറ്റേജ് നൽകി അന്തിമ റാങ്ക് ലിസ്റ്റ് തയാറാക്കും.
എം.ബി.എ പഠനം വിജയകരമായി പൂർത്തിയാക്കുന്നർക്ക് പ്ലേസ്മെൻറ് സഹായം ലഭിക്കും. ആറ് ലക്ഷം മുതൽ 13.5 ലക്ഷം രൂപവരെ വാർഷിക ശമ്പളം നൽകിയാണ് കമ്പനികൾ കഴിഞ്ഞവർഷം കാമ്പസ് റിക്രൂട്ട്മെൻറ് നടത്തിയത്. കൂടുതൽ വിവരങ്ങൾ: www.bim.edu ൽ ലഭിക്കും. വിലാസം Bharathidasa Institute of management, MHD campus, BHEL complex, Tiruchirappalli 620014, Tamilnadu, phone 0431 2521227.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.