അലഹബാദിലെ മോട്ടിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2024-25 വർഷത്തെ മുഴുവൻ സമയ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 77 സീറ്റുണ്ട്.
ഏതെങ്കിലും വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എ/സി.പി.ഐയിൽ കുറയാതെ ബിരുദമാണ് യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഐ.ഐ.എം കാറ്റ്/സിമാറ്റ്/എക്സാറ്റ്/മാറ്റ് സ്കോർ ഉണ്ടാകണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://academics.mnnit.ac.in/fresh-mbaൽ ലഭിക്കും. ഓൺലൈനായി ജൂൺ 11 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.