രാജ്യത്തെ 10 ഐ.ഐ.ടികളിൽ 2024 വർഷത്തെ മുഴുവൻ സമയ എം.ബി.എ പ്രവേശനത്തിന് സമയമായി. ഐ.ഐ.എം കാറ്റ് സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ അടക്കം കൂടുതൽ വിവരങ്ങൾ ഐ.ഐ.ടികളുടെ വെബ്സൈറ്റിൽ ലഭിക്കും.
1. ഐ.ഐ.ടി മദ്രാസ് (https://doms.iitm.ac.in): എം.ബി.എ സ്പെഷലൈസേഷനുകൾ -ഫിനാൻസ്, ഇന്റഗ്രേറ്റിവ് മാനേജ്മെന്റ്, എച്ച്.ആർ ആൻഡ് ഒ.ബി, മാർക്കറ്റിങ് ഓപറേഷൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്. യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം.
2. ഐ.ഐ.ടി ബോംബെ (www.som.iitb.ac.in): ടെക്നോളജി മാനേജ്മെന്റിന് പ്രാമുഖ്യമുള്ള എം.ബി.എ പ്രോഗ്രാം. യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം.
3. ഐ.ഐ.ടി ഡൽഹി (https://dms.iitd.ac.in): ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ, എം.ബി.എ (ടെലികമ്യൂണിക്കേഷൻ സിസ്റ്റംസ് മാനേജ്മെന്റ്): യോഗ്യത -ഫസ്റ്റ്ക്ലാസ് ബിരുദം.
4. ഐ.ഐ.ടി ധൻബാദ് (www.iitism.ac.in): എം.ബി.എ, എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): യോഗ്യത -ഫസ്റ്റ്ക്ലാസ് ബി.ടെക് ബിരുദം.
5. ഐ.ഐ.ടി ഗുവാഹതി (www.iitg.ac.in/sob): ഫസ്റ്റ്ക്ലാസ് ബിരുദം/മാസ്റ്റേഴ്സ് ബിരുദമാണ് യോഗ്യത.
6. ഐ.ഐ.ടി ജോധ്പുർ (https://iitj.ac.in/schools/index.php): എം.ബി.എ, എം.ബി.എ ടെക്നോളജി, എം.ബി.എ (ഫിൻടെക് ആൻഡ് സൈബർ സെക്യൂരിറ്റി). യോഗ്യത -ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക്/എം.ടെക്.
7. ഐ.ഐ.ടി കാൺപുർ (https://ifacet.iitk.ac.in/mba admission): ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി/അനലിറ്റിക്സ് സ്ട്രാറ്റജി, മാർക്കറ്റിങ്, ഇക്കണോമിക്സ്, എച്ച്.ആർ സ്പെഷലൈസേഷൻ.
8. ഐ.ഐ.ടി ഖരഗ്പുർ (https://som.iitkgp.ac.in/MBA) വിനോദ് ഗുപ്ത സ്കൂൾ ഓഫ് മാനേജ്മെന്റാണ് MBA കോഴ്സ് നടത്തുന്നത്. സ്പെഷലൈസേഷൻ -ജനറൽ മാനേജ്മെന്റ് ഇക്കണോമിക്സ്, മാർക്കറ്റിങ് ഓപറേഷൻസ്, ഫിനാൻസ്, ബിസിനസ് അനലിറ്റിക്സ്, ഓർഗനൈസേഷനൽ ബിഹേവിയർ.
9, 10. ഐ.ഐ.ടി റൂർക്കി (https://ms.iitr.ac.in), ഐ.ഐ.ടി മാൻഡി (https://iitmandi.ac.in): മാനേജ്മെന്റ് പി.ജി പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ അതത് വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.